തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശ പ്രകാരം, ചട്ടം ലംഘിച്ച് കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജരും എന്‍ജിഒ യൂണിയന് നേതാവുമായ കെ.എം. പ്രകാശനെ കേരള ഹൗസ് കണ്ട്രോളറാക്കുന്നു. റസിഡന്റ് കമ്മിഷണറുടെ തൊട്ടുതാഴെയുള്ള ഐഎഎസ് ഗ്രേഡിലുള്ളവര്‍ വഹിക്കുന്ന പ്രധാനപ്പെട്ട തസ്തികയാണിത്. പൊതുഭരണ, നിയമ വകുപ്പുകള്‍ എതിര്‍ത്തിട്ടും ചട്ടം ഭേദഗതി ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. പ്രകാശിനെ കണ്ട്രോളറാക്കുന്നതോടെ ശമ്പളം 60,000 രൂപയില്‍ നിന്ന് 1.75 ലക്ഷമാകും.
സെക്രട്ടേറിയറ്റ് ജിഐഡി വിഭാഗത്തില്‍ ഐഎഎസ് ഗ്രേഡിലുള്ള അഡീഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ളവരെയാണ് കണ്ട്രോളര് തസ്തികയില്‍ നിയമിക്കുന്നത്. റിസപ്ഷന് മാനേജര്‍, പാന്‍ട്രി മാനേജര്‍, കാറ്ററിങ് മാനേജര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സ്ഥാനക്കയറ്റത്തിനു കണ്ടുപിടിച്ച മാര്‍ഗമായിരുന്നു നിവേദനം. പൊതുഭരണ വകുപ്പ്, ഫയല്‍ നിയമ വകുപ്പിലേക്ക് അയച്ചു. ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ തസ്തികകളിലേക്കു മാത്രം കേരള ഹൗസിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമാകാമെന്നായിരുന്നു നിയമ വകുപ്പിന്റെ ശിപാര്‍ശ. എന്നാല്‍ ഫ്രണ്ട് ഓഫീസ് മാനേജര്‍ക്കും സ്ഥാനക്കയറ്റത്തിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കി. ഇതോടെ പൊതുഭരണ വകുപ്പ്, മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് നിയമ വകുപ്പിന്റെ ശിപാര്‍ശ തിരുത്തി.
ഫ്രണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് ഗസറ്റഡ് റാങ്ക് വേണം. ഇതിന് ഈ തസ്തിക ഗസറ്റഡ് റാങ്കിലാക്കി. ഹൗസ് കണ്‍ട്രോളറാക്കാന്‍ സമാനമായി ഈ തസ്തികയില്‍ ജോലി ചെയ്തുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ജോലിയിലാണ് ഇപ്പോള്‍ പ്രകാശ്. പിന്‍വാതില്‍ നിയമനത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരുകാരനാണ് പ്രകാശ്. ഇയാള്‍ക്ക് കണ്ട്രോളറാകാനുള്ള യോഗത്യയുണ്ടോയെന്നു സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: