എടപ്പാള്‍: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എടപ്പാളില്‍ ഓട്ടോ ഡ്രൈവര്‍ ആയ വട്ടംകുളം സ്വദേശി കുഞ്ഞിപ്പ എന്ന് വിളിക്കുന്ന മുഹമ്മദ് അഷറഫി (56) നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
സ്‌കൂളിലെ കുട്ടികളെ കൊണ്ടുവിടുന്ന ഇയാള്‍ ഓട്ടോയില്‍ കയറ്റിയ കുട്ടിയെ ആളില്ലാത്ത സ്ഥലത്ത് വച്ച് ലൈംഗിമായി ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലെ അധ്യാപകരോട് സംഭവം പറയുകയും അധ്യാപകര്‍ പോലീസിന് വിവരം നല്‍കുകയും ആയിരുന്നു. പോക്‌സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക