കൊച്ചി: കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ആഭിമുഖ്യത്തിലെ 2023 ലെ ശ്രീരാമകൃഷ്ണ സേവാ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. കലാ സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് കവിയും ഗാനരചയിതാവുമായ ആര്.കെ. ദാമോദരനെയും സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ക്ക് സി.ആര്. സുധാകരനെയും (സുകര്‍മ വികാസ് കേന്ദ്രം, പാറക്കടവ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള താമസ പരിശീലന വിദ്യാലയം) തെരഞ്ഞെടുത്തു. 10,000 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബര്‍ 24 ന് രാവിലെ 10 ന് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ നടക്കുന്ന 41 ാമത് വാര്‍ഷിക ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: