അധ്യാത്മരാമായണ( മൂല)ത്തിന്റെ കര്‍ത്താവ് കേരളീയനായ രാമാനന്ദസ്വാമി തന്നെ ആയിരുന്നു എന്നും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യനായിരുന്നു എന്നും അദ്ദേഹം തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രാമഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നല്കിയതെ ന്നും അനിഷേദ്ധ്യവും അസദ്ധിഗ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താവുന്നതാണ്.
അന്തര്‍സാക്ഷ്യങ്ങളും ബഹിര്‍സാക്ഷ്യങ്ങളും
1. രാമാനന്ദന്റെ ആവിര്‍ഭാവത്തിനുമുന്‍പ് അദ്ധ്യാത്മരാമായണം (മൂല)ത്തിലെ ചിന്താധാര മറ്റേതെങ്കില്ലുപോലുമില്ലാത്തിലോ രാമകഥാവിവരണത്തിലോ സൂചിതമായിട്ടുപോലുമില്ല.
2. അദൈ്വതവാദം പ്രചരിപ്പിച്ച ശങ്കരാചാര്യരുടെ പരമ്പരയിലാണ് രാമാനന്ദന്‍ ആവിര്‍ഭവിച്ചത് എന്നുള്ളതിന് തെളിവുള്ളതുകൊണ്ടും കേരളീയനും തൃശൂര്‍ സ്വാമിയാര്‍ മഠത്തിലെ സംന്യാസിയുമായിരുന്ന രാഘവാനന്ദന്‍ തന്റെ ഗുരുവായിരുന്നു എന്ന് രാമാനന്ദന്‍ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടും അദ്ദേഹം കേരളീയനായിരുന്നു എന്ന് സ്പഷ്ടമാവുന്നു.
3. അദ്ധ്യാത്മരാമായണം തികച്ചും അദൈ്വതവാദത്തെ സമര്‍ത്ഥിക്കുന്നതിനു എഴുതപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ്. രാമാനന്ദന്റെ കാലം വരെ അദൈ്വതവാദം ഭക്തിഭാവനയ്‌ക്ക് പറ്റുന്നതല്ല എന്നായിരുന്ന പൊതുവേ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഭക്തി ഏറ്റവും ഉത്തമമായ മോക്ഷമാര്‍ഗ്ഗമാണെന്ന് വ്യക്തമാക്കുകയാണ് അദ്ധ്യാത്മരാമായണത്തിന്റെ രചനകൊണ്ട് ഉദ്ദേശിക്കപ്പെട്ട ട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അദൈ്വതപ്രതിപത്തി പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം (അരണ്യകാണ്ഡത്തിലുള്ള ലക്ഷ്മണോ പദേശംകാണ്ഡം 3 സര്‍ഗ്ഗം4) പൂജാതന്ത്രവും (കിഷ്‌കിന്ധാകാണ്ഡാന്തര്‍ഗതമായ ലക്ഷ്മണോപദേശം കാണ്ഡം 4, സര്‍ഗ്ഗം 4) ഉപദേശിക്കപ്പെട്ടിട്ടുള്ളത്.
4. കിഷ്‌കിന്ധാകാണ്ഡത്തിലെ 4ാം സര്‍ഗ്ഗത്തില്‍ 11 മുതല്‍ 40 വരെയുള്ള ശ്ലോകങ്ങളില്‍ വിസ്തരിച്ചിട്ടുള്ളതും ഏതാണ്ട് അസാന്ദര്‍ഭികമെന്നു പോലും പറയാവുന്നതുമായ പൂജാതന്ത്രം കേരളത്തില്‍ മാത്രം പ്രയോഗത്തിലുള്ളതാണ്. ഇത് എട്ടാം നൂറ്റാണ്ടില്‍ശങ്കരചാര്യരാല്‍ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ‘പ്രപഞ്ചസാര തന്ത്രം എന്ന രചനയെ അനുസരിക്കുന്ന ‘തന്ത്ര സമുച്ചയം’ എന്ന ആധി കാരിക ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൂജാതന്ത്രമാണ്. ഏതാണ്ട് രാമാനന്ദന്റെ സമകാലികനോ അഥവാ അല്പം പൂര്‍വ്വ വര്‍ത്തിയോ ആയ ചേന്നാസ് നമ്പൂതിരിപ്പാട്ടിലെ തന്ത്രസമുച്ചയ ത്തില്‍ വിവരിച്ചിരിക്കുന്ന പൂജാതന്ത്രം തന്നെയാണ് അദ്ധ്യാത്മരാ മായണത്തിലും വിവരിച്ചിരിക്കുന്നത്.
ഈ വിഷയം പൂജാതന്ത്രമാണെന്ന് അറിയായ്ക മൂലം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ ക്രിയാമാര്‍ഗ്ഗോപശേത്തിന് വ്യാഖ്യാനമെഴുതിയിട്ടുള്ള പ്രശസ്തരായ ഏതാണ്ട് എല്ലാ നിരൂപക വിദ്വാന്മാരും തന്നെ ഇതില്‍ ഉപയോഗിച്ചിട്ടുള്ള ഒട്ടുമിക്ക സാങ്കേതിക വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും തെറ്റായ അര്‍ത്ഥങ്ങളാണ് കൊടുത്തിട്ടുള്ളത്. ഉദാഹരണമായി ആദ്യത്തെ നാലുവരി തന്നെ എടുക്കാം.
‘തന്നുടെ തന്നുടെ ഗൃഹോക്തമാര്‍ഗ്ഗേണ
മന്നിടത്തില്‍ ദ്വിജത്വമുണ്ടായ് വന്നാല്‍
ആചാര്യനോടു മന്ത്രം കേട്ടു സാദര
മാചാര്യപൂര്‍വ്വമാരാധിക്കമാമെടോ’
ഈ ഭാഗം ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു. ഗൃഹോക്ത മാര്‍ഗ്ഗേണ = ഗൃഹപൂജാദികര്‍മ്മങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്ര വിധിയനുസരിച്ച് ആരാധിക്കുക. മാം= എന്നെ ആരാധിക്കുക. ഗൃഹപൂ ജാദികര്‍മ്മങ്ങളിലൂടെ ദ്വിജത്വം പ്രാപിച്ച് ആചാര്യനില്‍ നിന്നും മന്ത്രം ശ്രവിച്ച് ആചാര്യന്റെ തന്നെ സാന്നിദ്ധ്യത്തില്‍ എന്നെ ആരാധിക്കുക.
എന്നാല്‍ ഇവിടെ സൗകര്യപൂര്‍വ്വം വ്യാഖ്യാതാവ് ‘തന്നുടെ തന്നുടെ’ എന്ന സാര്‍ത്ഥകമായ പ്രയോഗം തന്നെ വിട്ടുകളഞ്ഞിരിക്കുന്നു. എന്നാല്‍ ഈ വാക്കുകള്‍ക്ക് പ്രകൃതത്തില്‍ വലിയ പ്രാധാന്യമുണ്ട്. എങ്ങനെയെന്നാല്‍ ദേവപൂജയ്‌ക്ക് അധികാരം സിദ്ധിച്ചി ട്ടുള്ള ബ്രാഹ്മണര്‍ എല്ലാം ഏതെങ്കിലും വേദചരണത്തില്‍ പെട്ട വര്‍ ആയിരിക്കും. ഓരോ ചരണത്തില്‍ പെട്ടവര്‍ക്കും പ്രത്യേകം എല്‍ പ്രത്യേകം ഗൃഹ്യസൂത്രങ്ങളും അവയില്‍ വിധിച്ചിട്ടുള്ള ഷോഡശ കര്‍മ്മങ്ങളും ഉണ്ട്. ആശ്വലായന ഗൃഹ്യസൂത്രം (ഋഗ്വേദീയം) ബൗദ്ധായന ഗൃഹ്യസൂത്രം, ആപസ്തം,ബഗൃഹ്യസൂക്തം, ബാധൂലകഗൃഹ്യസൂക്തം (യജുര്‍വേദീയം), ഇങ്ങനെ മറ്റ് വേദചരണക്കാര്‍ക്കും ഗൃഹ്യസൂക്തങ്ങളുമുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: