ദുബായ്: 75 വര്‍ഷം പഴക്കമുള്ള ബര്‍ ദുബായിലെ ക്ഷേത്ര സമുച്ചയത്തില്‍ കുറച്ച് ദിവസം കൂടിയേ ഭക്തര്‍ക്ക് പ്രാര്‍ത്ഥനയക്ക് അവസരമുണ്ടാകൂ.
ബര്‍ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്ര സമുച്ചയത്തില്‍ ജനുവരി രണ്ട് വരെ ആരാധന നടത്താം. ജനുവരി മൂന്ന് മുതല്‍ ജബല്‍ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തില്‍ ആരാധനയ്‌ക്കെത്താമെന്ന് സമുച്ചയം അധികൃതര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ക്ഷേത്ര പരിസരത്ത് നോട്ടീസ് പതിച്ചിട്ടുണ്ട്. ക്ഷേത്ര സമുച്ചയ സമിതി ഭാരവാഹി വാസു ഷ്റോഫിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് റിപ്പോര്‍ട്ട് നല്‍കിയത്.
1958-ല്‍ സ്ഥാപിതമായതാണ് ശിവ ക്ഷേത്ര സമുച്ചയം. മീന ബസാര്‍ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്..
വാരാന്ത്യങ്ങളില്‍ 5,000-ത്തോളം ആളുകള്‍ ബര്‍ ദുബായ് ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ആഘോഷവേളകളില്‍ എണ്ണം 100,000 ആയി ഉയരും. ഈ സ്ഥലം വളരെ തിരക്കേറിയതാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്, ”ജെബല്‍ അലിയില്‍ പുതിയ ക്ഷേത്രം പണിയാന്‍ ക്ഷേത്രം മാനേജ്മെന്റിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കും മുമ്പ് വാസി ഷ്രോഫ് പറഞ്ഞിരുന്നു.
2022 ഒക്ടോബറില്‍ പുതിയ ഹിന്ദു ക്ഷേത്രം ദുബായില്‍ ഔദ്യോഗികമായി തുറന്നതിന് ശേഷം, പഴയ ക്ഷേത്രം പൈതൃക സ്ഥലമായി നിലനിര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.ഇതേ പ്രദേശത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം (ശ്രീനാഥ്ജി ഹവേലി) ഉണ്ട്. ഈ ക്ഷേത്രം 1902 മുതല്‍ നിലവിലുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. രേഖകള്‍ 1935 മുതലുളളതുണ്ട്. അതേസമയം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇനിയും ഭക്തര്‍ക്ക് ആരാധന നടത്താമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: