ന്യൂദല്‍ഹി: ഒരു ട്രാന്‍സ് ജെന്‍ഡറുമായി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് സംസാരിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചുമനസ്സിലാക്കുന്നതെന്ന് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ പറഞ്ഞു.
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായാണ് മോദി തനുശ്രീയുമായി സംസാരിച്ചത്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ അതിന്റെ ഗുണഭോക്താക്കളില്‍ നേരിട്ട് എത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മോദി രൂപകല്‍പന ചെയ്ത പരിപാടിയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര. ഇതിന്റെ ഭാഗമായി രാജ്യത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികളും മന്ത്രിമാരും എത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തും.
നാഗ്പൂരില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡറാണ് തനുശ്രീ. അവര്‍ പറയുന്നു: “പ്രധാനമന്ത്രി നരേന്ദ്രമോദി ട്രാന്‍ഡ്ജെന്‍ഡറുമായി നേരിട്ട് സംസാരിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ട്രാന്‍സ് ജെന്‍ഡറുകളുടെ ഭാവി ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ സമുദായത്തെക്കുറിച്ച് ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.”- തനുശ്രീ പറയുന്നു.
അവരുടെ വിവാഹജീവിതം, നിലനില്‍പ് എന്നീ കാര്യങ്ങളില്‍ ട്രാന്‍സ് ജെന്‍ഡറുകളോട് സര്‍ക്കാര്‍ കാര്യങ്ങള്‍ തിരക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയുമായി സംസാരിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി ഞങ്ങള്‍ ഈ സമൂഹത്തില്‍ ഒറ്റയ്‌ക്കല്ല. വലിയൊരു പ്രചോദനമായിരുന്നു അത്. “- തനുശ്രീ പറഞ്ഞു.
“ഞങ്ങളുടെ ഈ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹം ഞങ്ങളെ സ്വീകരിച്ചുകാണുന്നതില്‍ സന്തോഷമുണ്ട് – തനുശ്രീ പറയുന്നു.
പ്രധാനമന്ത്രി ട്രാന്‍സ് ജെന്‍ഡറുകളുമായി സംസാരിച്ച പരിപാടി ഇന്ത്യയിലെ മുഴുവന്‍ ട്രാന്‍സ് ജെന്‍ഡറുകളും ആവേശത്തോടെയാണ് വീക്ഷിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംവദിക്കുക, അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുക എന്ന മോദിയുടെ വന്‍നീക്കത്തിന്റെഭാഗമായാണ് മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി ട്രാന്‍സ് ജെന്‍ഡറുമായി സംസാരിച്ചത്.
ചണ്ഡീഗഡിലെ മോണ എന്ന ട്രാന്‍സ് ജെന്‍ഡറുമായും മോദി സംസാരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയാണ് മോണ. ചണ്ഡീഗഡില്‍ ചായക്കട നടത്തുന്ന മോണയ്‌ക്ക് പ്രധാനമന്ത്രിയുടെ സ്വനിധി സ്കീം പ്രകാരമാണ് ധനസഹായം ലഭിച്ചത്. ആദ്യ തവണ പതിനായിരം രൂപയും രണ്ടാം തവണ ഇരുപതിനായിരം രൂപയും മൂന്നാം തവണ 50,000 രൂപയും ലഭിച്ചതായി മോണ വീഡിയോ കോണ്‍ഫറന്‍സില്‍ വന്ന മോദിയോ് പറഞ്ഞു. സിറ്റി കോര്‍പറേഷന്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് ധനസഹായം കൈമാറിയതെന്നും മോണ പറഞ്ഞു മൂന്ന് തവണയും പലിശ രഹിത വായ്പയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മോദി വ്യക്തമാക്കി. സബ് കാ സാത് സബ് കാ വികാസ് എന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിന്റെ ഭാഗമായാണ് സ്വനിധി പദ്ധതി വഴി പണം നല്‍കിയതെന്നും മോദി പറഞ്ഞു.
അസമിലെ ഒരു റെയില്‍വേ സ്റ്റേഷനിലെ മുഴുവന്‍ കടകളും നടത്തുന്നത് ട്രാന്‍സ് ജെന്‍ഡറുകളാണെന്നും അവരുടെ ബിസിനസ് മെച്ചപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു. ചായക്കട വിജയമാക്കിയ മോണയെ മോദി അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: