ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ രണ്ട് ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. ടീസറിൽ മോഹൻലാൽ ധരിച്ചിരിക്കുന്നതാണ് ഈ കടുക്കൻ. ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള കല്ല് വച്ചുള്ള ഈ കടുക്കൻ ടീസറിന്റെ ആദ്യഭാഗത്താണ് ഉള്ളത്. ക്ലോസപ്പ് ഷോട്ട് ആയതിനാൽ കടുക്കൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഇതിന് പിന്നാലെ ഇതെവിടുന്ന് കിട്ടും എന്ന തെരച്ചിലിൽ ആയിരുന്നു ആരാധകർ. ഒടുവിൽ കടുക്കൻ നിർമിച്ച ആളെ തന്നെ കണ്ടെത്തിയിരിക്കുകയാണ്.
സിനിമയുടെ റിലീസിന് മുന്നോടിയായി എത്തുന്ന പലതരം പ്രമോഷൻ മെറ്റീരിയലുകൾ ഉണ്ട്. അവയെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. ഇവയിൽ ഉള്ള വസ്ത്രങ്ങൾ, ചെരുപ്പ്, വാച്ച്, ബ്രെയ്സ്ലെറ്റ് തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അവ എങ്ങനെയും കരസ്ഥമാക്കാനാകും പിന്നീട് ആരാധകരുടെ പരക്കം പാച്ചിൽ. അത്തരത്തിലൊരു കടുക്കൻ തപ്പി ഇറങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ.
ആർട്ടിസ്റ്റായ സേതു ശിവാന്ദന്റെ അച്ഛൻ ആണ് ഈ വാലിബൻ കടുക്കൻ തയ്യാറാക്കിയത്. ശിവാനന്ദൻ കമ്മൽ തയ്യാറാക്കുന്ന വീഡിയോ സേതു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കോസ്റ്റ്യൂമർ സുജിത്തിന്റെയും പ്രകാരം ആണ് കടുക്കൻ നിർമിച്ചതെന്ന് സേതു പറയുന്നു. ഗോൽഡ് ഡിസൈനർ ആയ ശിവാനന്ദൻ കൃഷ്ണപുരം കോ-ഒപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരും ആണ്. ഈ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. തങ്ങൾക്കും ഈ കടുക്കൻ ഉണ്ടാക്കി തരുമോന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
“ശരിക്കും ഈ പടങ്ങളുടെ ഒക്കെ കോസ്റ്റ്യൂം ചെയ്യുന്നത് തന്നെ ഗംഭീര effort ആയിരിക്കും അല്ലെ.മരക്കാർ പടം പൊട്ടിയത് കൊണ്ട് മാത്രം അല്ല ആയത് ബാക് ഗ്രൗണ്ട് കൊണ്ട് കൂടി ആണ് കോസ്റ്റ്യൂം ആരും ശ്രദ്ധിക്കാതെ പോയത്, ഞാൻ 2 ദിവസമായി ആമസോൺ ,ഫ്ളിപ് കാർട്ട് തപ്പുന്നു ഏതാ കമ്പനി അറിയുന്നുല്ല ജെ ബി എൽ
ബോട്ട് റിയൽ മീ നല്ല ഒതുക്കമുള്ള ഇയർ buds”, എന്നിങ്ങനെ പോകുന്നു കമന്റുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക