കൊച്ചി കാസര്‍കോട്ടെ വ്യവസായി കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയതായി ഇഡി കണ്ടെത്തി. ഇതേ തുടര്‍ന്ന് വ്യവസായി അബ്ദുറഹ്മാന്റെയും ഭാര്യ സെറീന മജീദിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന 3.58 കോടി രൂപ മരവിപ്പിച്ചു.
ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്നും 150 കോടി രൂപ വായ്പയെടുത്ത് 83. 36 കോടി രൂപ തിരിച്ചടയ്ക്കാതെ ഇവര്‍ മുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ കമ്പനികളില്‍ ഇവര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഹവാല ചാനലുകള്‍ വഴി പണം എടുത്ത ശേഷം കെമിക്കല്‍സ്, നിര്‍മ്മാണം, ഐടി, മീഡിയ തുടങ്ങിയ വിവിധ ബിസിനസുകളില്‍ ഇയാള്‍ മുടക്കിയതായി അറിയുന്നു. കാസര്‍കോഡ് ചെനോത്ത് തിരുമ്മല്‍ അബ്ദുറഹ്മാന്റെയും ഭാര്യ സെറീന മജീദിന്റെയും പേരിലുള്ള വിവിധ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ഷാര്‍ജ ബാങ്കിന്റെ പരാതിയില്‍ കാസര്‍കോഡ് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.
ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വ്വീസ് എന്ന അബ്ദുള്‍ റഹ്മാന്റെ കമ്പനിയുടെ വികസനത്തിന് എന്ന് പറഞ്ഞാണ് 150 കോി രൂപ വായ്പ എടുത്തത്. ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കിന് പുറമെ മറ്റ് ചില ബാങ്കുകളില്‍ നിന്നുകൂടി ഇയാള്‍ വായ്പ എടുത്തിരുന്നു. ഒട്ടാകെ 340 കോടിയോളം എടുത്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കൊച്ചി, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ അബ്ദുള്‍ റഹ്മാന്റെയും ഭാര്യ സെറീന മജീദിന്റെയും വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇയാളുടെ ഇടപാടുകളില്‍ ചില ദുരൂഹമായ ഇടപാടുകളും നടന്നതായി ഇഡി കണ്ടെത്തി. വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നതായി ഇഡി പറയുന്നു. വ്യവസായ ആവശ്യത്തിന് എടുത്ത പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: