Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലുവിളികളെ എബിവിപി ഹിമാലയത്തെ പോലെ നേരിട്ടു: അമിത് ഷാ

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 9, 2023, 02:30 am IST
in India, ABVP

ന്യൂദല്‍ഹി: ”ഞാനും എബിവിപിയാണ്. എബിവിപിയുടെ ജൈവ ഉത്പന്നം… രാജ്കോട്ടില്‍ ദേശീയ സമ്മേളനം നടക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകനായി ഏറ്റവും പിന്നില്‍ ഇരുന്ന ഞാനിന്ന് ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ പ്രധാന വേദിയില്‍ മുഖ്യാതിഥിയാകുന്നു. ഈ അനുഭവം പറഞ്ഞറിയിക്കാനാകില്ല…” അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ 69-ാമത് ദേശീയ സമ്മേളനം ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍.

നമുക്കൊരിക്കലും വഴി തെറ്റിയില്ല, ഒരു സര്‍ക്കാരിനെയും വഴിതെറ്റാന്‍ അനുവദിച്ചുമില്ല, രാഷ്‌ട്രത്തിനു കരുത്തു പകര്‍ന്ന എബിവിപി മുന്നേറ്റങ്ങളെ ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞപ്പോള്‍ കടലിരമ്പം പോലെ രാഷ്‌ട്രത്തിനു ജയാരവമുയര്‍ന്നു. നമ്മള്‍ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല. ജ്ഞാനം, ശീലം, ഏകത എന്ന മുദ്രാവാക്യമുയര്‍ത്തി അചഞ്ചലമായി മുന്നോട്ടുപോയി. രാജ്യം വെല്ലുവിളി നേരിട്ടപ്പോള്‍, വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങളുയര്‍ന്നപ്പോള്‍ അവയ്‌ക്കെതിരേ എബിവിപി പോരാടി. അതെല്ലാം രാജ്യചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതും. എല്ലാ വെല്ലുവിളികള്‍ക്കും മുന്നില്‍ ഹിമാലയം പോലെ നിന്ന പ്രസ്ഥാനമാണ് എബിവിപി.

ഭാരതത്തിലെ യുവാക്കളെ കാത്തിരിക്കുന്നത് ശോഭന ഭാവിയാണ്. പത്തു വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം അഴിമതിയും സ്വജന പക്ഷപാതവും ജാതീയതയും മറികടന്ന് വളര്‍ച്ചയും വികസനവും കൈവരിച്ചു. ഈ വികാസത്തിനു വഴിയൊരുക്കുന്നത് യുവാക്കളാണ്. യുവശക്തിയാണ് രാജ്യത്തിന്റെ നട്ടെല്ല്, അമിത് ഷാ പറഞ്ഞു.

ഇത് ഭാരതത്തിന്റെ സമയമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാഷ്‌ട്രം എല്ലാ രംഗത്തും ഒന്നാമതെത്തണം. അടുത്ത 25 വര്‍ഷം രാഷ്‌ട്ര നിര്‍മാണത്തിനായി സമര്‍പ്പിക്കണം. സാംസ്‌കാരിക, പൈതൃക സംരക്ഷണവും വികസനവും പരസ്പര വിരുദ്ധമല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമാകുന്നു, അമിത് ഷാ തുടര്‍ന്നു.

Tags: amit-shahABVP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.