ന്യൂദല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മിഷണറെ നിയമിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. കമ്മിഷണര്‍ നിയമനത്തില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവാണ് ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, അരവിന്ദ്കുമാര്‍ എന്നിവര്‍ ഭേദഗതി വരുത്തിയത്.
നിയമത്തിന് യോഗ്യരായവര്‍ ബോര്‍ഡില്‍ ഇല്ലെങ്കില്‍ സര്‍ക്കാരിനോട് പട്ടിക നല്കാന് നിര്‍ദ്ദേശിക്കണമെന്നാണ് വ്യവസ്ഥ. ബോര്‍ഡില്‍ യോഗ്യര്‍ ഉള്ള സാഹചര്യത്തില്‍ കമ്മിഷണര്‍ നിയമനത്തിന് അനുമതി നല്‍കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: