കൊല്‍ക്കൊത്ത: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഗവര്‍ണറുടെ വസതിയായ രാജ്ഭവന് മുന്‍പില്‍ കവയത്രി സുഗതകുമാരിയുടെ ഓര്‍മ്മയ്ക്ക് ‘സ്മൃതിവനം സുഗതവനം’ എന്ന പേരില്‍ മരങ്ങള്‍ നട്ടു. മിയാവാക്കി ശൈലിയിലാണ് രാജ് ഭവന്റെ പൂന്തോട്ടത്തിന് മുന്‍പില്‍ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സുഗതവനം ഒരുങ്ങുന്നത്.
ഈ മിയാവാക്കി സ്മൃതിവനത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വ്വഹിച്ചു. പ്രകൃതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സുഗതകുമാരിടീച്ചറുടെ ഓര്‍മ്മയ്‌ക്കാണ് സ്മൃതിവനം ഒരുക്കുന്നതെന്നും ആനന്ദബോസ് പറഞ്ഞു.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. അവര്‍ ബംഗാളിലെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും മിയാവാക്കി ശൈലിയില്‍ സുഗത വനം നട്ടുപിടിപ്പിക്കുന്നുണ്ട്. കുമ്മനം രാജശേഖരനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക