കൊച്ചി: റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്തു. ഫെമ ലംഘനം ആരോപിച്ചാണ് ചോദ്യം ചെയ്യല്‍. നേരത്തെയുള്ള നടപടിയുടെ തുടര്‍ച്ചയാണ് ഈ ചോദ്യം ചെയ്യല്‍ എന്നറിയുന്നു.
കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് നികേഷ് കുമാറിനെ ചോദ്യം ചെയ്തത്. ഏകദേശം മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്തതായി പറയുന്നു. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിനുള്ള കേസിലാണ് നടപടി.
ഫെമ (ഫോറിന്‍ എക്സ് ചേഞ്ച് മാനേജ്മെന്‍റ് നിയമം, 1999) ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് നടപടി.വിദേശത്ത് നിന്നും നേരിട്ട് ഫണ്ട് സ്വീകരിച്ചതില്‍ പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ആരോപണമുണ്ട്. അന്തരിച്ച മുന്‍ മന്ത്രിയും സിഎംപി നേതാവുമായി കണ്ണൂര്‍ സ്വദേശി എം.വി. രാഘവന്റെ മകനാണ് നികേഷ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: