കോട്ടയം: സന്നിധാനത്ത് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും വിരിവയ്‌ക്കാനും, അന്നദാനത്തിനും ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.
നടയടച്ച ശേഷം മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്താത്തതിനാല്‍ അവര്‍ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയാണ്. വടക്കേ നടയിലും, മാളികപ്പുറം, നടപ്പന്തല്‍ ഭാഗത്തും മറ്റ് തുറസായ സ്ഥലങ്ങളിലും ഒന്നും വിരിവയ്‌ക്കാന്‍ സൗകര്യമില്ല. സ്ഥലങ്ങളെല്ലാം പോലീസ് ബാരിക്കേഡ് വച്ച് തടസ്സപ്പെടുത്തി.
മഴക്കാലമായാല്‍ ഭക്തര്‍ ദുരിതത്തിലാകും. ശബരിമല തീര്‍ത്ഥാടനത്തിന്
സുഗമമായ പദ്ധതികള്‍ നടപ്പാക്കി എന്നവകാശപ്പെടുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. സന്നിധാനത്തും പമ്പയിലും അന്നദാന അവകാശം ഭക്തജന സംഘടനകള്‍ക്ക് നല്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട ബോര്‍ഡ് സന്നിധാനത്ത് ദിവസം 2500 ഭക്തര്‍ക്ക് മാത്രമാണ് അന്നം നല്കുന്നത്. ഇതും കരാര്‍ കൊടുത്തിരിക്കുകയാണ്. ഒരു ദിവസം 90,000 മുതല്‍ ഒരു ലക്ഷം വരെ ഭക്തര്‍ ദര്‍ശനം നടത്തുന്ന ശബരിമലയില്‍ ഹോട്ടല്‍ ലോബിയെ സഹായിക്കാനാണ് ബോര്‍ഡ് ഭക്തസംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും ബിജു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: