Categories: Kerala

പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

Published by

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ല്‍ മത്സരിച്ച കോണ്‍ഗ്രസ് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി സി. രഘുനാഥ് പാര്‍ട്ടി വിട്ടു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് വേട്ടക്കാരന്റെ മനസാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ധര്‍മ്മടത്ത് ഗതികെട്ട് തനിക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നു. കെ. സുധാകരന്‍ നിര്‍ബന്ധിച്ചാണ് മത്സരിപ്പിച്ചത്. കണ്ണൂര്‍ ഡിസിസിക്ക് പക്വതയും വകതിരിവുമില്ല. ഡിസിസി യോഗത്തില്‍ പെങ്കടുക്കാന്‍ എത്തിയപ്പോള്‍ കൈയേറ്റ ശ്രമവും ഉണ്ടായി.

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റാകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ സുധാകരന് കഴിഞ്ഞില്ല. ഇപ്പോള്‍ കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പായി, അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by