മുംബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ ബ്രാന്‍റാണ് ടെസ് ല. അവര്‍ ചൈനയെ ആയിരുന്നു പ്രധാനമായും ഉല്‍പാദന കേന്ദ്രമാക്കിയിരുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം ടെസ് ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങും. പക്ഷെ ടെസ് ല ഇന്ത്യന്‍ കമ്പനികളില്‍ നിന്നും സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നത് കഴിഞ്ഞ വര്‍ഷം മുതലേ ആരംഭിച്ചുകഴിഞ്ഞു. 2022ല്‍ ഇന്ത്യയിലെ ഓട്ടോ പാര്‍സ്സ് നിര്‍മ്മാണക്കമ്പനികളില്‍ നിന്നും ടെ സ് ല വാങ്ങിയത് 100 കോടി ഡോളറിന്റെ പാര്‍ ട്സുകളാണ്.. ഈ സാമ്പത്തിക വര്‍ഷം അത് 200 കോടി ഡോളര്‍ ആയി മാറാന്‍ പോകുന്നു. സോണ കോംസ്റ്റാര്‍, ഡാന ഗ്രാസിയാനോ, സിഐഎസ് ഡബ്ല്യു ഡബ്ല്യു, ഭാരത് ഫോര്‍ജ് എന്നീ കമ്പനികളില്‍ നിന്നാണ് പ്രധാനമായും ടെസ് ല പാര്‍ട്സുകള്‍ ശേഖരിക്കുന്നത്. വേണ്ടത്ര സൗജന്യങ്ങള്‍ നല്‍കിയാല്‍ 200 കോടി ഡോളര്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉല്‍പാദന യൂണിറ്റിനായി മുടക്കാനാണ് ടെസ് ല ലക്ഷ്യമിടുന്നത്.
എന്തായാലും ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്‌ക്ക് പിന്നാലെ ടെസ് ലയും ഇന്ത്യയില്‍ വന്‍നിക്ഷേപത്തിനൊരുങ്ങുകയാണ്. ഇതോടെ മോദിയുടെ വിദേശയാത്രകള്‍ ഭരണത്തിലേറി പത്ത് വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ലക്ഷ്യത്തിലെത്തുകയാണ്.
മോദിയുടെ വിദേശയാത്രകളെ ഏറ്റവുമധികം എതിര്‍ത്ത വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധി. 2014ല്‍ ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോള്‍ തുടങ്ങിയതാണ് മോദിയുടെ വിദേശയാത്രകള്‍. അന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഏറ്റവുമധികം വിമര്‍ശിച്ചിരിക്കുന്നത് വിദേശയാത്രകളില്‍ മോദി നടത്തുന്ന ധൂര്‍ത്താണ്.
ഇന്ത്യയെ ലോകം അറിയപ്പെടുന്ന സാമ്പത്തിക ശക്തിയാക്കുക എന്നതായിരുന്നു മോദിയുടെ അഭിലാഷം. അതിനുള്ള കരുനീക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മോദിയുടെ വിദേശയാത്രകള്‍. ഈ യാത്രകളില്‍ ലോകനേതാക്കളെ മാത്രമല്ല, അവിടുത്തെ ബിസിനസ് മേധാവികളെയും മോദി കാണുന്നുണ്ടായിരുന്നു.
ആഗോളഭൗമരാഷ്‌ട്രീയം മാറിമറിഞ്ഞതും അതിനിടയില്‍ മോദിക്ക് അനുഗ്രഹമായി. ചൈനയ്‌ക്കെതിരെ യൂറോപ്പും അമേരിക്കയും തിരിഞ്ഞപ്പോള്‍ ണവര്‍ മറ്റൊരു ഉല്‍പാദന കേന്ദ്രം ഉറ്റുനോക്കുന്നുണ്ടായിരുന്നു. അവിടേക്ക് ഇന്ത്യയെ പ്രതിഷ്ഠിക്കാനായി മോദിയുടെ ശ്രമം. അതിന്റെ ഭാഗമായി നടത്തിയ ശ്രമത്തില്‍ ആപ്പിള്‍, ഗൂഗിള്‍, തയ് വാനിലെ ഫോക്സ്കോണ്‍ എന്നീ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യയില്‍ മുതല്‍ മുടക്കി. ആപ്പിളിന്റെ നേരിട്ടുള്ള വില്‍പനകേന്ദ്രംവരെ ഇന്ത്യയില്‍ വന്നു.
ഗൂഗിള്‍ ഇന്ത്യയില്‍ വന്‍ തുക മുടക്കിക്കഴിഞ്ഞു. ഇന്ത്യയെ ഡിജിറ്റല്‍ വല്‍ക്കരിക്കുന്ന പദ്ധതിക്ക് ഗുഗിള്‍ നല്‍കിയത് ആയിരം കോടി ഡോളറാണ്. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ ആയിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാര്‍ഡ് ഇന്ത്യയിലെ 100 ഭാഷകളില്‍ ലഭ്യമാക്കും. 100 ഇന്ത്യന്‍ ഭാഷകളില്‍ ചാറ്റും ടെക്സ്റ്റും ലഭ്യമാക്കാനാണ് ശ്രമം. ഗൂഗിളിന്റെ ആഗോള ഫിന്‍ടെക് ആസ്ഥാനം ഗുജറാത്തില്‍ തുറക്കുന്നു.
ആപ്പിള്‍ രണ്ട് വില്‍പനകേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിള്‍ ഫോണുകളുടെ ഉല്‍പാദനവും ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു. ആപ്പിള്‍ ഐഫോണിനുള്ള അനുബന്ധ ഉപകരണങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ നേരത്തെ ആരംഭിച്ചുകഴിഞ്ഞു.
2030ല്‍ ആമസോണ്‍ 2600 കോടി ഡോളറാണ് ഇന്ത്യയില്‍ മുടക്കുക. ഇതില്‍ 650 കോടി ഡോളര്‍ ഇപ്പോഴേ മുടക്കുമെന്ന് യുഎസില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു. ക്ലൗഡ് കംപ്യൂട്ടിംഗിലാണ് ആമസോണിന്റെ ശ്രദ്ധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: