തൊടുപുഴ: അറബിക്കടലില്‍ അന്തരീക്ഷച്ചുഴി തുടരുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം/മിതമായ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയും എത്തുമെന്നാണ് ഐഎംഡിയുടെ പ്രവചനം. 10 വരെയാണ് വിവിധയിടങ്ങളില്‍ മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും മധ്യ-തെക്കന്‍ ജില്ലകളിലാണ് മഴ സാധ്യത. തിരുവന്തപുരത്ത് കനത്തമഴയ്ക്കും സാധ്യതയുണ്ട്. അതേ സമയം കഴിഞ്ഞ ദിവസത്തെ ശക്തിയേറിയ ന്യൂനമര്‍ദം കൂടുതല്‍ ദുര്‍ബലമായി. തെക്കന്‍ ഛത്തീസ്ഗഡ്, വിദര്‍ഭ മേഖലയിലാണ് അന്തരീക്ഷച്ചുഴി തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: