തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി. ജി വിദ്യാര്‍ത്ഥി ഷഹ്ന ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു.മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഡോ ഷഹ്ന സന്ദേശം അയച്ചത്. അന്ന് രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയില്‍ താമസിച്ചിരുന്ന ഫ്ലാറില്‍ കണ്ടെത്തുന്നത്.
പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് മാച്ച് കളഞ്ഞത്. ഷഹ്നയുടെ ഫോണില്‍ നിന്നും സന്ദേശം പൊലീസിന് ലഭിച്ചു. ഡോ. ഷഹ്നയുടെ മരണത്തിന് ഡോ. റുവൈസാണ് ഉത്തരവാദിയെന്ന് പൊലീസിന്റെ എഫ് ഐആറില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഷഹ്നയുടെ കുടുംബത്തിന് റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ച സ്ത്രീധനം നല്കാനാകാത്തതിനാല് വിവാഹ ബന്ധത്തില്‍ നിന്നും റുവൈസ് പിന്മാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് കാരണമായത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുക മാത്രമല്ല സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് പണമില്ലാത്തതിന്റെ പേരില്‍ ഡോ ഷഹ്നയെ ആക്ഷേപിക്കുകയും ചെയ്തെന്നാണ് ആക്ഷേപം. റുവൈസിന്റെ പിതാവിനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: