തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇനിയുള്ള എട്ട് ദിവസങ്ങളിൽ തലസ്ഥാനത്ത് ഐഎഫ്എഫ്‌കെ പ്രദർശനം തുടരും. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാതകും. സുഡാനിലെ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം.
ലോക സിനിമ വിഭാഗത്തിൽ 62 ചിത്രങ്ങൾ ഉൾപ്പെടെ 19 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ 15 വേദികളിലാണ് പ്രദർശനം. 12,000 ഡെലിഗേറ്റുക ഇത്തവണ മേളയിൽ എത്തുന്നത്. നൂറ് കണക്കിന് ചലച്ചിത്ര പ്രവർത്തകരും ഇതിന്റെ ഭാഗമാകും. ഓരോ വേദികളിലെയും 70 ശതമാനം സീറ്റുകൾ റിസർവ് ചെയ്തവർക്കും 30 ശതമാനം റിസർവ് ചെയ്യാത്തവർക്കും വേണ്ടിയാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: