ആലപ്പുഴ: കുട്ടനാട് തകഴിയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് കെ.ജി. പ്രസാദിന്റെ കുടുംബത്തിന് നേരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് ധര്‍ണ നടത്തി. ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രസാദിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിന്റെ നടപടി ക്രൂരമായ നീതിനിഷേധവും ദളിത് വിവേചനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സംസ്ഥാനത്ത് നടന്ന, കോളിളക്കം സൃഷ്ടിച്ച കര്‍ഷക ആത്മഹത്യക്ക് ശേഷം നാളിതുവരെയായി ആ കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുവരാത്തത് മതപരമായ വിവേചനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മൂസത് പറഞ്ഞു. ഹരിയാനയില്‍ ട്രെയിനിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം നല്കിയ മുഖ്യമന്ത്രി നേതൃത്വം നല്കുന്ന ഒരു സര്‍ക്കാരാണിത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കിയ സര്‍ക്കാര്‍ നടപടി കേവലം ദുരന്തബാധിതരോടുള്ള അനുകമ്പകൊണ്ട് മാത്രമല്ലെന്ന് പൊതുസമൂഹത്തെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആഡംബര വാഹനത്തില്‍ ഊരുചുറ്റി നവകേരളത്തിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ജില്ലാ കാര്യാധ്യക്ഷന്‍ എം. പ്രഗത്ഭന്‍ അധ്യക്ഷനായി.
ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റുമാരായ പുതുക്കരി സുരേന്ദ്രനാഥ്, വി.ടി. പ്രദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി എ. വേണു, സെക്രട്ടറിമാരായ എന്‍. ജയപ്രകാശ്, പി. സൂര്യകുമാര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. അംബികാ പണിക്കര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബി. ലത, ജില്ലാ ജനറല്‍ സെക്രട്ടറി അംബികാ സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: