ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യോമ നിരീക്ഷണം നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലുമായി അദ്ദേഹം ചര്‍ച്ച നടത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റി, പോലീസ്, നാവികസേന പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
തമിഴ്നാടിന് ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡുവും കേന്ദ്രം അനുവദിച്ചതായി രാജ്നാഥ് സിങ് അറിയിച്ചു. ആദ്യ ഗഡു കേന്ദ്രം നേരത്തെ തമിഴ്നാടിനും ആന്ധ്രയ്‌ക്കും നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് 493.60 കോടി രൂപ ആന്ധ്രാപ്രദേശിനും 450 കോടി തമിഴ്‌നാടിനും നല്കിയത്. നഗര പ്രദേശങ്ങളിലെ പ്രളയ ലഘൂകരണ പദ്ധതിക്കായി 561.29 കോടി രൂപയ്‌ക്കും കേന്ദ്രം അംഗീകാരം നല്കി. നഗരപ്രദേശ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 500 കോടിയുടെ കേന്ദ്രസഹായവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി മോദി എം.കെ. സ്റ്റാലിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കിയിരുന്നെന്നും രാജ്നാഥ് പറഞ്ഞു.
കേന്ദ്രമന്ത്രി എല്‍. മുരുകന്‍, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പ്രതിരോധമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളിലടക്കം വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. വ്യോമ-റോഡ് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ടെ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അടുത്ത ദിവസംതന്നെ സര്‍വീസ് സാധാരണ നിലയിലാകുമെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: