Categories: Kerala

ശരണപാതയില്‍ കാവലൊരുക്കി അമ്മിണി; വന്യ മൃഗങ്ങളെ തുരത്തി ഭക്തരെ സംരക്ഷിച്ച് നായ

Published by

ശബരിമല: ശരണപാതയില്‍ എന്തെങ്കിലും അസ്വഭാവികമായി കണ്ടാല്‍ ഞൊടിയിടയില്‍ അവിടേയ്‌ക്ക് പാഞ്ഞെത്തും. അത് കുരങ്ങായിക്കോട്ടെ ചെറിയ പക്ഷികള്‍ ആയിക്കോട്ടെ. അവയെ കുരച്ച് തുരത്തി അയ്യപ്പന്മാര്‍ക്ക് സുഖയാത്ര ഒരുക്കാന്‍ അമ്മിണിയെന്ന നായ ഉണ്ടാകും.

രാവിലെ മുതല്‍ ശരണപാതയുടെ വിവിധ ഭാഗങ്ങളില്‍ അമ്മിണി ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് തടസമായി ഒന്നും ഉണ്ടാകാന്‍ അവള്‍ അനുവദിക്കില്ല. തന്റെ ശക്തിയും ശൗര്യവും ഉപയോഗിച്ച് എല്ലാ തടസങ്ങളും അകറ്റും. കാട്ടുമൃഗങ്ങളോടു മാത്രമാണ് അമ്മിണിയുടെ ശൗര്യം. തീര്‍ത്ഥാടകരോട് സ്നേഹം മാത്രമാണ് അമ്മിണിക്കുള്ളത്. ഒരു തീര്‍ത്ഥാടകന് നേരെയും അവള്‍ ദേഷ്യപ്പെട്ടിട്ടില്ല.

ചന്ദ്രാനന്ദന്‍ റോഡില്‍ സദാ ജാഗ്രതയോടെ അമ്മിണി നിലയുറപ്പിച്ചിട്ടുണ്ടാകും.സന്നിധാനത്തെ മണിയന്‍ ആട് കഴിഞ്ഞാല്‍ തീര്‍ത്ഥാടകരുടെ മനം കവരുന്നത് അമ്മിണിയാണ്.കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന വിജയകുമാറും ദീപക്കും ചേര്‍ന്നാണ് അമ്മിണിയെ സംരക്ഷിച്ചത്. അതുകൊണ്ട് തന്നെ പകല്‍ സമയത്ത് ചന്ദ്രാനന്ദര്‍ റോഡില്‍ നില്‍ക്കുന്ന അമ്മിണി വൈകിട്ടോടെ മാളികപ്പുറത്തെ മേല്‍ശാന്തി മഠത്തില്‍ എത്തിയാണ് വിശ്രമിക്കുന്നത്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by