ഇദ്ദേഹത്തിന്റെ ജന്മകാലം എഡി. 1479ലാണെന്ന് കണക്കാ ക്കപ്പെട്ടിരിക്കുന്നു. തുടക്കത്തില്‍ ശ്രീവല്ലഭാചാര്യര്‍ വിഷ്ണുസ്വാമി യുടെ സമ്പ്രദായത്തില്‍ ദീക്ഷിതനായിരുന്നു. പിന്നീട് അദ്ദേഹം സ്വകീയമതം ‘ശുദ്ധാദൈ്വതം’’സ്ഥാപിച്ചു. അതിന്റെ പ്രചാരണത്തിന് അദ്ദേഹം ‘പുഷ്ടിമാര്‍ഗം’ എന്ന വൈഷ്ണവ സമ്പ്രദായത്തില്‍ കൂടി ശ്രീകൃഷ്ണഭക്തി പ്രചരിപ്പിച്ചു. പുഷ്ടി എന്നാല്‍ പോഷണം. അത് ഭഗവാന്റെ അനുഗ്രഹരൂപത്തിലുള്ളതാണ്. ഇദ്ദേഹം കൃഷ്ണഭക്തിയില്‍ മഹാപ്രഭു ചൈതന്യനെ അനുകരിച്ചിരുന്നു. (ഇദ്ദേഹത്തിനും മഹാ പ്രഭുവെന്ന ബിരുദം ലഭിച്ചിരുന്നു.) നിംബാര്‍ക്കന്റെ ഭക്തി പ്രസ്ഥാനവും ഇദ്ദേഹത്തെ വളരെ സ്വാധീനിച്ചിരുന്നു.
വല്ലഭാചാര്യര്‍ ശ്രീകൃഷ്ണനെത്തന്നെയാണ് ബ്രഹ്മമായി അംഗീ കരിച്ചിരുന്നത്. രാധയെ അദ്ദേഹത്തിന്റെ പ്രേമികയായും വൈകുണ്ഠത്തെ അവരുടെ ക്രീഡാസ്ഥലിയായും ഭാവനചെയ്തിരുന്നു. അതിനെ ഗോലോകമെന്നും വിളിച്ചിരുന്നു. മായയെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. മായാ രഹിതമായ അദൈ്വതത്തെയാണ് അദ്ദേഹം ശുദ്ധാദൈ്വതമെന്നു വിളിച്ചിരുന്നത്. ഭക്തികൊണ്ടു മാത്രമേ ബ്രഹ്മാനുഭൂതി ഉണ്ടാവുകയുള്ളൂ. ഭക്തിക്ക് സര്‍വ്വപ്രമുഖമായ സ്ഥാനം ശുദ്ധാദൈ്വതത്തില്‍ നല്കിയിരിക്കുന്നു. സഖ്യഭാവത്തിലുള്ള ഭക്തിയാണ് ഏറ്റവും ഉത്തമമെന്നു അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ വിട്ഠലനാഥനും ഭക്തിയുടെ വലിയ പ്രചാരക നായിരുന്നു. വ്രജഭൂമിയിലെ ശ്രീനാഥക്ഷേത്രത്തില്‍ ദിവസത്തിലെ എട്ടുയാമങ്ങളിലും ശ്രീകൃഷ്ണഭജനയ്‌ക്കായി വല്ലഭാചാര്യരും അദ്ദേഹത്തിനു ശേഷം വിട്ഠലനാഥും കവികളെ നിയോഗിച്ചിരുന്നു അവരാണ് സൂര്യദാസ് തുടങ്ങിയ പ്രസിദ്ധകൃഷ്ണഭക്തരായ ‘അഷ്ട ഛാപ്’ എന്ന് വിളിക്കപ്പെടുന്ന എട്ടു കവികള്‍.
അഷ്ടഛാപ്കവികളും കൃഷ്ണഭക്തിയും
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വ്രജഭൂമിയിലും മഥു രയിലും പരിസരപ്രദേശങ്ങളിലും ശ്രീകൃഷ്ണ പ്രേമത്തിന്റെ അമൃത മഴ പൊഴിച്ചുകൊണ്ട് മാധുര്യഭക്തിയുടേയും സഖ്യഭക്തിയുടേയും ദിവ്യാനുഭൂതിപകര്‍ന്നു നല്കി വിരാജിച്ചിരുന്നത് നിംബാര്‍ക്കാചാര്യ രുടെയും വല്ലഭാചാര്യരുടേയും നേതൃത്വത്തിലുള്ള ഭക്തപരമ്പരക ളായിരുന്നു. അഷ്ടഛാപ് (അഷ്ടമുദ്രകള്‍) എന്നു വിളിക്കപ്പെടുന്ന കവികള്‍ എല്ലാവരും തന്നെ അനന്യഗായകരും ഭക്തരുമായിരുന്നു. സൂര്‍ദാസ്, പരമാനന്ദദാസ് ചതുര്‍ഭുജ്ദാസ്, കുംഭന്‍ദാസ്, നന്ദദാസ്, കൃഷ്ണദാസ്, ഛീത് സ്വാമി, ഗോവിന്ദസ്വാമി എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇവരില്‍ ഏറ്റവും പ്രസിദ്ധര്‍ സൂര്‍ദാസും നന്ദദാസും ആയിരുന്നു. ഇവരുടെ രാഗരാഗിണികളില്‍ നിബദ്ധമായ കൃഷ്ണലീലാഗാനങ്ങളും കവിതകളും ജനങ്ങളെ ഹരം കൊള്ളിക്കുക തന്നെ ചെയ്തു. ഇവരുടെ ഭക്തി ഗീതങ്ങള്‍ ശ്രീകൃഷ്ണ പ്രേമത്തിനുവേണ്ടി സര്‍വ്വസ്വവും പരിത്യജിച്ച മീരാ ബായിപ്പോലെയുള്ള എത്രയെത്ര ധന്യാത്മാക്കളെയാണ് ഭക്തി മാര്‍ഗത്തിലേക്ക് ആനയിച്ചത്.
കൃഷ്ണചൈതന്യനും രാധാകൃഷ്ണഭക്തിയും
ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥമായ പേര് വിശ്വംഭരമിശ്രന്‍ എന്നാ യിരുന്നു. ഗൗരാംഗന്‍ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഇദ്ദേഹ ത്തിന്റെ ഉദയം ബംഗാളിലെ നദിയാജില്ലയില്‍ എഡി. 1492ല്‍ ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം മദ്ധ്വാചാര്യരുടെബ്രഹ്മ സമ്പ്രദായത്തില്‍ ദീക്ഷിതനായെങ്കിലും ദൈ്വതാദൈ്വതത്തിലാണ് വിശ്വസിച്ചിരുന്നത്. രാധാകൃഷ്ണ പ്രേമത്തിന്റെ ഉപാസക നുമായിരുന്നു. സ്വകീയ ഭക്തിസാധനയില്‍ ഇദ്ദേഹം ബാലകൃഷ്ണനും രാധയ്‌ക്കും പ്രമുഖമായ സ്ഥാനം നല്‍കിയിരുന്നു. ജയദേവന്‍, ചണ്ഡീദാസ്, വിദ്യാപതി തുടങ്ങിയവരുടെ പദങ്ങളും കേര ളീയനായ ലീലാശുകന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതവും അദ്ദേഹ ത്തിന്റെ ഭക്തിപദ്ധതിയിലെ ഉപാസനാഗ്രന്ഥങ്ങളായിരുന്നു. ശ്രീമദ്ഭാഗവതം നിത്യപാരായണ ഗ്രന്ഥവുമായിരുന്നു അദ്ദേഹം ജഗന്നാഥ പുരിയില്‍ എത്തി രാധാകൃഷ്ണപ്രേമത്തില്‍ തത്മയനായിരുന്ന് പലപ്പോഴും ഉന്മത്തനെപ്പോലെ ജഗന്നാഥ ക്ഷേത്രത്തില്‍ തന്റെ ജീവിതം കഴിച്ചുകൂട്ടി. മാധുര്യാസക്തിയായിരുന്നു ഈ മഹാന്റെ ഉപാസനാ പദ്ധതിയിലെ പ്രത്യേകത.
രാമാനന്ദനും രാമഭക്തിയും
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ജയദേവവിദ്യാപതി സൂരദാസപ്രഭൃതികളായ കവികോകിലങ്ങളുടെ കളസംഗീതസ്വരങ്ങളാല്‍ കാളിന്ദിയിലെ കല്ലോലമാലകള്‍ പോലെ ശ്രീകൃഷ്ണപ്രേമത്തിന്റെ രസമാധുരി ഉത്തരഭാരതം മുഴുവന്‍ വ്യാപിച്ച് രസ്ഖാന്‍ തുടങ്ങിയ മുസല്‍മാന്‍ കവികളുടെ ഭാവനാവ്യാപാരത്തെപ്പോലും കാന്തശക്തിയാലെന്നപോലെ ആകര്‍ഷിച്ചു കൃഷ്‌ണോന്മുഖമാക്കിയ ഭക്തിയുടെ ഒരു വസന്തകാലം ഇവിടെ നിലനിന്നിരുന്നു. നിരര്‍ഗളവും നിരങ്കുശവുമായ രാധാകൃഷ്ണ പ്രേമത്തിന്റെ ആ യൗവനകാലത്ത് ഉഛൃംഖലതയിലേയ്‌ക്കും അനൈതകതയിലേക്കും ജന ജീവിതം തെന്നിമാറിപ്പോകുമായിരുന്ന വേളയില്‍ തെക്കുനിന്ന് രാമ ഭക്തിയുടെ ശംഖദ്ധ്വനി മുഴക്കി കബീര്‍ദാസ്, തുളസീദാസ് തുട ങ്ങിയ കവികളെ മാത്രമല്ല പണ്ഡിതപാമരഭേദമെന്യ സാമാന്യ ജനങ്ങളെ ആസകലം ഉണര്‍ത്തിയ ഒരു മഹാപുരുഷന്‍ കാശിയിലെ പവിത്രമായ തീര്‍ത്ഥഭൂമിയിലേക്കു കടന്നുവന്നു. അദ്ദേഹമായിരുന്നു രാമാനന്ദനെന്ന യതീശ്വരന്‍. അദ്ദേഹം തന്നോടൊപ്പം വാല്മീകി യുടെ രാമകഥയെ പരബ്രഹ്മത്തിന്റെ പ്രതീകമായും അവതാരപുരഷനായ ശ്രീരാമനായും ചിത്രീകരിക്കുന്ന കഥയാക്കി വിവരിക്കുന്ന അദ്ധ്യാത്മരാമായണം എന്ന അനര്‍ഘഗ്രന്ഥവും കൂടെ കൊണ്ടുവന്നിരുന്നു. അവിടെ ഗംഗയാറൊഴുകുന്ന കാശിയില്‍ വസിച്ചുകൊണ്ട് തപഃപൂതമായ ജീവിതം നയിച്ചുവന്നു അദ്ദേഹം അവിടുത്തെ ജനങ്ങളുടെ ഭാഷ പഠിക്കുകയും അതില്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും കൂടെത്തന്നെ ആ ഭാഷയില്‍ രചനകള്‍ നടത്താന്‍ പ്രേരിപ്പിച്ചു കൊണ്ട് ജനപരമ്പരകളെ തന്നിലേയ്‌ക്ക് ആകര്‍ഷിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക