പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)
കരിമല
കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ സങ്കല്പസ്ഥാനമാണ് കരിമല. അയ്യപ്പന് കഥയിലെ കൊള്ളക്കാരനായ ഉദയനന്റെ കോട്ടയായിരുന്നു കരിമല.
വലിയാനവട്ടം, ചെറിയാന വട്ടം
കരിമല ഇറക്കം ചെന്നാല്‍ പുല്‍പ്രദേശം കാണാം. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള വിശ്രമസങ്കേതമായി പീഠവും ദര്‍ശിക്കാം. ആനകളുടെ വിഹാരകേന്ദ്രമാണ് ഇവിടം.
പമ്പാതീരം
പമ്പാസരസ്സ് എന്ന പുണ്യതീര്ഥഘട്ടം. ഗംഗയ്ക്ക് തുല്യമായി കേരളീയര്‍ പമ്പയെ കണക്കാക്കുന്നു. പമ്പയില്‍ മുങ്ങി കയറിയാല്‍ ഗണപതി, ശ്രീരാമ, ഹനുമദ് ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് നീലിമല കയറ്റം.
അപ്പാച്ചിമേട്
നടപ്പാതയുടെ ഇരുവശവും അഗാധമായ ഗര്‍ത്തങ്ങളിലേക്ക് അരിയുണ്ടകള്‍ എറിയുന്ന ആചാരമാണ് ഇവിടെ.
ശബരീപീഠം
ഭഗവാന് ശ്രീരാമചന്ദ്രന് സീതാന്വേഷണത്തിന് എത്തിയപ്പോള്‍ ശബരി എന്ന സം
ന്യാസിനിയുടെ ആതിഥ്യം സ്വീകരിച്ചത് ഇവിടെയാണ്. മാതംഗവനം എന്നായിരുന്നു ശബരീപീഠത്തിന്റെ പൂര്‍വനാമം. ശ്രീരാമചന്ദ്രന്റെ പാദസ്പര്ശത്താല് പുണ്യം നേടിയ ശബരിയുടെ പേരില്‍ ശബരിമല എന്നായി സ്ഥലനാമം.
ശരംകുത്തി
ശബരീപീഠത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ നടന്നാല്‍ ശരംകുത്തിയിലെത്താം. ആദ്യമായി ദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ ഇവിടെ ശരം നിക്ഷേ
പിക്കുന്നു.
പതിനെട്ടാംപടി
പതിനെട്ടുമലകളെ പ്രതിനിധാനം ചെയ്യുന്ന പൊന്നുപടികള് താണ്ടി തത്വമസിയുടെ പൊരുള്‍ നിറഞ്ഞ കാനനവാസനായ ശ്രീധര്‍മശാസ്താവിനെ ദര്‍ശിക്കാം. പതിനെട്ടാംപടി ചവിട്ടുന്നതിനു മുമ്പായി നാളികേരം എറിഞ്ഞു വേണം കയറാന്‍. ഇത്രയും തീര്‍ഥാടന മഹത്വങ്ങള്‍ നിറഞ്ഞ
പുണ്യസങ്കേതം ലോകത്തെവിടെയും ദര്‍ശിക്കാന്‍ സാധിക്കില്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: