ഗാന്ധിനഗര്‍: ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അഭൂതപൂര്‍വമായ അവസരങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗറില്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയമാണിതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മപ്പെടുത്തി.
2014 മുതല്‍ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി പതിറ്റാണ്ടുകളായി ഇന്ത്യയെക്കുറിച്ച് നിലനിന്നിരുന്ന സാങ്കേതികവിദ്യയുടെ ഉപഭോക്താക്കള്‍ എന്ന അവസ്ഥയില്‍ നിന്ന് ഉപകരണങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, പരിഹാരങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാക്കി മാറ്റിയിരിക്കുന്നു.
ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ ഈ പരിവര്‍ത്തനത്തിന്റെ ചാലകശക്തി ഡിജിറ്റലൈസേഷനാണെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖര്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് സാങ്കേതികവിദ്യ ഒരു ഉത്തേജകമാണെന്ന് ഊന്നിപ്പറഞ്ഞു.
‘ഏതാനും കമ്പനികളായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. അവരുടെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മാന്ദ്യം അനുഭവിക്കേണ്ടി വന്നു. ഇന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥ അടുത്ത ഒരു ദശകത്തില്‍ സാങ്കേതിക രംഗത്ത് ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്താനൊരുങ്ങുകയാണ്’ അദ്ദേഹം പറഞ്ഞു. 2026 ആകുമ്പോഴേക്കും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ അഞ്ചിലൊന്ന് അല്ലെങ്കില്‍ 20% ആയിരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.
അര്‍ദ്ധചാലകങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദനത്തിന്റെയും മേഖലയില്‍ ഇന്ത്യയില്‍ ഇന്ന് നിരവധി അവസരങ്ങളുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ‘ഈ രാഗങ്ങളില്‍ നാം ഇന്ന് എവിടെയാണോ അത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്; അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അര്‍ദ്ധചാലക രൂപകല്‍പ്പനയിലും നവീകരണത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും, നിര്‍മ്മിത ബുദ്ധി, വെബ് 3, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലകളിലെ യൂണികോണുകള്‍ എന്നിവയിലും വലുതായ വര്‍ദ്ധനയുണ്ടാകും. 10,000 യൂണികോണുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: