തിരുവനന്തപുരം: കേരളത്തിലെ ആദിശങ്കരാചാര്യര്‍ തുടക്കം കുറിച്ച നാല് ശങ്കരാചാര്യ മഠങ്ങളിലെയും അധിപന്മാര് അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങില്‍ സംബന്ധിച്ചേക്കും. ഭാരതത്തിന്റെ നാല് മൂലകളിലായാണ് ശങ്കരമഠങ്ങള്‍. കര്‍ണ്ണാടകയിലെ ശൃംഗേരി മഠം, ഉത്തരാഖണ്ഡിലെ ജ്യോതിര്‍മഠം, ഗുജറാത്തിലെ കലിക മഠം, ഒഡിഷയിലെ ഗോവര്‍ധന മഠം എന്നിവയാണ് നാല് ശങ്കരാചാര്യമഠങ്ങള്.
കര്‍സേവയില്‍ ജീവന്വെടിഞ്ഞവരെയും രാമക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളായ കര്‍സേവകരുടെ കുടുംബങ്ങളെയും ക്ഷേത്രോദ്ഘാടനത്തിന് ക്ഷണിക്കും.
കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയീ ദേവിയെയും ക്ഷണിച്ചേക്കും. കേരളത്തിലെ വിവിധ ആശ്രമങ്ങളില്പെട്ട 25 സന്യാസിമാര്‍ക്ക് രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമുണ്ടായിരിക്കുമെന്നറിയുന്നു. 2024 ജനവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള പ്രാണപ്രതിഷ്ഠാ ച്ചടങ്ങ് നടക്കുക.
ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. രാഷ്ട്രീയക്കാരെ ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് വിവിഐപി പദവി നല്കാന് കഴിയില്ലെന്ന് ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
8000 പേരെയാണ് ക്ഷണിക്കുന്നത്. ഇതില്‍ 6000 പേര് മതനേതാക്കളും 2000 പേര് കായികം, സിനിമ, സംഗീതം, ബിസിനസ് മേഖലകളില്‍ നിന്നുള്ളവരുമാണെന്നറിയുന്നു. വിരാട് കോഹ്ലി, അമിതാഭ് ബച്ചന്, സച്ചിന് ടെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, ബിസിനസുകാരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവര്‍ക്കും ക്ഷണമുണ്ടയേക്കുമെന്ന് വാര്ത്തപ്രചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: