Categories: Kerala

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്

Published by

കൊച്ചി :സിറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റം. അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു.അധ്യക്ഷ പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യന്‍ വാണിയപ്പുരക്കലിന് പകരം താല്‍ക്കാലിക ചുമതല നല്‍കും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയില്‍ സിനഡ് തെരഞ്ഞെടുക്കും.

ബിഷപ്പ് ബോസ്‌കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താല്‍കാലിക ചുമതല. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്.

മാര്‍പ്പാപ്പയുടെ അനുമതിയോടെ ഒഴിയുന്നതായി ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. സംതൃപ്തിയോടെ ഒഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.അനാരോഗ്യവും പ്രായാധിക്യവും മൂലം നേരത്തേ തന്നെ രാജിക്ക് സന്നദ്ധത അറിയിച്ചിരുന്നതായി ആലഞ്ചേരി പറഞ്ഞു.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിമത വിഭാഗം അറിയിച്ചു

സഭയില്‍ വര്‍ഷങ്ങളായി വിവാദം സൃഷ്ടിച്ചിരുന്ന ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിലേക്ക് എത്തിച്ചത്.

ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പദവിയിലെത്തും മുമ്പ് ഗീവര്‍ഗീസെന്ന പേരായിരുന്നു. എസ് ബി കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ ബിരുദം നേടി. കേരള കത്തോലിക്കാ സഭയില്‍ സമ്പത്തുകൊണ്ടും അംഗബലം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലപ്പത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവില്‍പ്പന നടത്തിയതില്‍ വീഴ്ചകള്‍ ഉണ്ടായെന്നാണ് ആരോപണമുയര്‍ന്നത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക