കൊച്ചി: അയോധ്യ രാമജന്മഭൂമി തീര്‍ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന്, കേരളത്തിലെ 50 ലക്ഷം വീടുകളില്‍ ഭദ്രദീപം തെളിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളായ വിജി തമ്പി, വി.ആര്. രാജശേഖരന്, ജിജേഷ് പട്ടേരി എന്നിവര്‍ അറിയിച്ചു.
വനവാസത്തിനും രാവണ നിഗ്രഹത്തിനുംശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ ഭഗവാന് ശ്രീരാമചന്ദ്രനെ പ്രജകള്‍ ദീപം തെളിച്ചു സ്വീകരിച്ചതുപോലെ എല്ലാ വീടുകളും ഇതിനു തയാറെടുക്കും.
ജനുവരി ഒന്നു മുതല്‍ 15 വരെ വീടുകളില്‍ സമ്പര്‍ക്കം ചെയ്ത് അയോധ്യയില്‍ പൂജിച്ച അക്ഷതവും ലഘുലേഖയും വിതരണം ചെയ്യും. കേരളത്തില്‍ നിന്ന് 25 സംന്യാസിമാരുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദുസാമുദായിക പ്രതിനിധികള്‍ ഉള്‍പ്പെടെ 100 പേര് പ്രത്യേക ക്ഷണിതാക്കളായി പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കും.
കര്‍സേവകരും കുടുംബാംഗങ്ങളും മറ്റുമായി 2000 പേരും ഫെബ്രുവരിയില്‍ രാമജന്മഭൂമിയിലെ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠാ സമയം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ രാമഭക്തര്‍ ഒത്തുചേരും. രാമമന്ത്രജപം, ആരതി എന്നിവയോടെ അയോധ്യയിലെ പ്രാണപ്രതിഷ്ഠ തത്സമയം കാണും. സന്ധ്യയ്ക്ക് എല്ലാ ഹിന്ദുവീടുകളിലും ദീപം തെളിച്ച് രാമനാമം ജപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: