ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ കെനിയയുടെ പ്രസിഡന്റ് വില്യം റൂട്ടോയ്ക്ക് മോദിയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. ഞാന്‍ മോദിയുടെ ആരാധകനാണെന്ന് പറയാന്‍ വില്യം റൂട്ടോയ്ക്ക് ഒരു മടിയുമില്ല. അദ്ദേഹം ഇന്ത്യയെ ഉയര്‍ത്തിയ രീതി തനിക്കിഷ്ടമായെന്നും വില്യം റൂട്ടോ പറയുന്നു.
ആഫ്രിക്കയുടെ ചാമ്പ്യനാകാന്‍ എന്റെ സഹോദരന് മോദി
“മോദി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള തെക്കന്‍ രാഷ്ട്രങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ്. ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആഹ്വാനം വഴി ആഗോള ഭൗമരാഷ്ട്രീയത്തില്‍ ആഫ്രിക്കയുടെ പങ്ക് അടയാളപ്പെടുത്തുകയായിരുന്നു മോദി. അത് കാരണം ജി20യില്‍ സ്ഥിരാംഗമാകാന്‍ ആഫ്രിക്കയ്ക്ക് കഴിഞ്ഞു. രാഷ്ട്രീയ സംഭാഷണങ്ങളില്‍ ആഫ്രിക്കന്‍ കാഴ്ചപ്പാട് കൂടി കൊണ്ടുവരാന്‍ മോദി ശ്രമിക്കുകയാണ്. ആഫ്രിക്കന്‍ താല്പര്യങ്ങള്ക്കും ആഫ്രിക്കന്‍ പ്രശ്നങ്ങള്‍ക്കും തുല്ല്യ അവസരം ലഭിക്കുകയാണ്. തന്റെ സഹോദരന് തന്നെയായ മോദി ആഫ്രിക്കയുടെ ചാമ്പ്യനാകാന്‍ ഒരുങ്ങുകയാണ്.ഇന്ത്യയും കെനിയയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കും.”- വില്യം റൂട്ടോ പറഞ്ഞു. ഫസ്റ്റ് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇന്ത്യയും കെനിയയും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ടെന്നും അതിനാല്‍ പരസ്പരം തിരിച്ചറിയാന്‍ എളുപ്പമാണെന്നും വില്യം റൂട്ടോ പറയുന്നു. “ഇന്ത്യയും കെനിയയും ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. ഇന്ത്യയും കെനിയയും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദത്തിന്റെ ഇരകളാണ്.”- അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ ഇന്ത്യയും കെനിയയും ഒന്നിച്ച് പോരാടും
.
തീവ്രവാദത്തിനെതിരെ ശക്തമായി പോരാടും. അതിനായി വിവിധ രാഷ്ട്രങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കും. ഈ രാജ്യങ്ങള്‍ തമ്മില്‍ തീവ്രവാദം സംബന്ധിച്ച രഹസ്യവിവരം, അനുഭവങ്ങള്‍, വിവരങ്ങള്‍ എന്നിവ കൈമാറും. കാരണം തീവ്രവാദത്തിന് അതിര്‍ത്തികളില്ല. – അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കെനിയയും ചേര്‍ന്ന് സമുദ്രപാദതകളിലെ സുരക്ഷ ശക്തിപ്പെടുത്തും. കാരണം തീവ്രവാദികള്‍ ഈ പാത ഉപയോഗിക്കുന്നു. ഇന്ത്യന്‍ സമുദ്രത്തിലൂടെയുള്ള ചരക്ക് നീക്കത്തെ തീവ്രവാദികള്‍ തടസ്സപ്പെടുത്തുന്നു. അത് വ്യാപാരത്തെ ബാധിക്കുകയും ചെയ്യുന്നു.
ഡോളറില്‍ നിന്നും മുക്തി നേടാന്‍
ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തുന്നതിനെക്കുറിച്ച് കെനിയ ആലോചിക്കും. ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രാദേശിക വ്യാപാരത്തിന് 25 കോടിയുടെ സൗകര്യം ഇന്ത്യന്‍ രൂപയില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് മോദിയുമായി സംസാരിച്ചു. പ്രാദേശിക വ്യാപരത്തിനും നമ്മള് എന്തിന് ഡോളര്‍ തേടിപ്പോകണം. അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണം മാതൃക
ഡിജിറ്റല്‍ വല്ക്കരണത്തില് മോദി ഇന്ത്യയില്‍ നടത്തിയ മുന്നേറ്റം കെനിയയില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. 140 കോടി ജനസംഖ്യയുണ്ടായിട്ടും പരസ്പര ഇടപാടിന് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്ന സാഹചര്യം മോദി സൃഷ്ടിച്ചതിനെ ഐതിഹാസികം എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ. കെനിയന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പുതിയ കോഴ്സുകള്‍ നടത്താന്‍ ഇഗ്നോയുമായി ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: