ജറുസലേം(ഇസ്രായേല്‍): ഹമാസിനെതിരായ ഇസ്രായേല്‍ പോരാട്ടം രണ്ട് മാസം പിന്നിടുമ്പോള്‍ യുദ്ധത്തിന് വഴിവച്ച ഒക്ടോബര്‍ ഏഴിന്റെ നടുക്കുന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇസ്രായേല്‍ പോലീസ്.
എന്ത് കൊണ്ട് ഈ യുദ്ധം എന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പ്രകടിപ്പിക്കുന്നത് ഭീകരമായ കൊലപാതകങ്ങളുടെയും ലൈംഗികാക്രമണങ്ങളുടെയും വിവരങ്ങളാണ്. കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ ക്രൂരമായി ബലാത്സംഗത്തിനിരയായി. ഇരകളെ അവര്‍ മരിക്കുംവരെ ബലാത്സംഗം ചെയ്തുവെന്ന് നോവ മ്യൂസിക് ഫെസ്റ്റിവലിലെ ക്രൂരതകള്‍ക്ക് ദൃക്സാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു.
ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടുതന്നെ അവര്‍ പെണ്‍കുട്ടികളുടെ തലയ്ക്ക് നിറയൊഴിച്ചു. പിടികൂടിയ സ്ത്രീകളെ വിവസ്ത്രരാക്കി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. പീഡനത്തിന് പിന്നാലെ അവയവങ്ങള്‍ അവര്‍ അറത്തെടുത്തു. നിലവിളികള്‍ കൊണ്ട് നിറഞ്ഞതായിരുന്നു മ്യൂസിക് ഹാളിലെ അന്തരീക്ഷം, അവര്‍ പറഞ്ഞു.
We have a moral obligation to continue to do everything to bring everyone home. pic.twitter.com/v563q8Jsac
— Israel Defense Forces (@IDF) December 5, 2023
മനുഷ്യത്വം മരവിക്കുന്ന ഭീകരതയ്ക്ക് സാക്ഷികളാകേണ്ടിവന്ന നിരവധി പേരെ ഇസ്രായേലില്‍ കാണാനാവുമെന്നും അതിജീവിച്ച ചിലര്‍ മാനസികനില തെറ്റിയ അവസ്ഥയില്‍ ചികിത്സയിലാണെന്നും ഇസ്രായേല്‍ വനിതാ ശാക്തീകരണ മന്ത്രി മേ ഗോലന്‍ പറഞ്ഞു. ഭീകരര്‍ തന്നെ തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ വീഡിയോകളില്‍ ചിത്രീകരിച്ചു. സ്ത്രീകളെ അതിഭീകരമായാണ് അവര്‍ കൈകാര്യം ചെയ്തത്.
കുറഞ്ഞത് മൂന്ന് പെണ്‍കുട്ടികളോടെങ്കിലും ഞാന്‍ സംസാരിച്ചു, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അവര്ക്കാന് സംസാരിക്കാന്‍ പ്രയാസമാണ്. 18 യുവാക്കളെ മാനസികാരോഗ്യ ആശുപത്രികളിലാണ്. കുറേ പേര് ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്, മേ ഗോലന്‍ പറഞ്ഞു.
ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍, ഭീകരര്‍ ഇസ്രായേലില്‍ത്തന്നെ ഉണ്ടായിരുന്നു. അവര്‍ പല വീടുകളിലും ഒളിവിലിരുന്നു. ഇസ്രായേല്‍ പോലീസ് കടന്നു ചെന്ന പലയിടത്തും മൃദേഹങ്ങളുടെ കൂമ്പാരമാണ് കാണാന്‍ കഴിഞ്ഞത്. കൂട്ടക്കശാപ്പാണ് അവര്‍ നടത്തിയത്, ഇസ്രായേല്‍ പോലീസ് മേധാവി യാക്കോവ് ഷബ്തായ് പറഞ്ഞു.
ഭീകരരെ തുരത്തുന്നതിനൊപ്പം ഞങ്ങള്‍ക്ക് ഇരകളാകേണ്ടിവന്ന ഇസ്രായേലി സഹോദരികളെ തിരിച്ചറിയണമായിരുന്നു. അവരുടെ സംസ്കാരത്തിന് ഏര്പ്പാടുണ്ടാക്കണമായിരുന്നു. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാതെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയായിരുന്നു. ഏറെ ചിന്തിച്ചാണ് ഇസ്രായേല്‍ അന്തിമയുദ്ധത്തിന് തീരുമാനിച്ചത്, യാക്കോബ് ഷബ്തായ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: