മുംബയ് : ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എന്ന നിലയിലാണ്.
ഡാനിയേല്‍ വയട്ടും നത്താലി സ്കിവര്‍ ബ്രണ്ടും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് നേടിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 2/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഇരുവരും മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.
രേണുക സിംഗാണ് ആദ്യ രണ്ട് വിക്കറ്റും നേടിയത്.വയട്ട് 47 പന്തില്‍ 75 റണ്‍സും നത്താലി സ്കിവര്‍ ബ്രണ്ട് 53 പന്തില്‍ 77 റണ്‍സുമാണ് എടുത്തത്.അവസാന ഘട്ടത്തില്‍ ആമി ജോണ്‍സ് ഒമ്പത് പന്തില്‍ 23 റണ്‍സും നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: