കൊല്ലം: ട്രക്കിംഗിനിടെ വിദ്യാര്‍ത്ഥികള്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയത്.
കുംഭാവുരൂട്ടി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസെടുത്തത്. പ്രകൃതി പഠന ക്യാമ്പിനുളള അനുമതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ രാജേഷ് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികളുടെ സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയതെന്ന് വനംവകുപ്പ് പറഞ്ഞു.
ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് ശക്തമായ മഴയില്‍ തുവല്‍മല വനത്തില്‍ കുടുങ്ങിയത്. ഈ മാസം മൂന്നിന് പകല്‍ 11 മണിയോടെ വനത്തില്‍ പ്രവേശിച്ച ഇവര്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരിച്ച് പോകേണ്ടതായിരുന്നെങ്കിലും കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ഇവര്‍ കാട്ടില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ തിരിച്ചെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: