കോഴിക്കോട് : തന്റെ പരാമര്‍ശങ്ങള്‍ കോളെജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം ചൂണ്ടിക്കാണിച്ച് ഫാറൂഖ് കോളെജ് തന്റെ പരിപാടി റദ്ദാക്കി തന്നെ അപമാനിച്ചുവെന്ന് സംവിധായകന്‍ ജിയോബേബി. ജിയോബേബിയുടെ പരിപാടി റദ്ദാക്കാന്‍ സംവിധായകന്റെ ധാര്‍മ്മിക മൂല്യങ്ങളാണ് കാരണമായതെന്ന് കോളെജിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഭാരവാഹികളാണ് ജിയോബേബിയെ അറിയിച്ചത്.
ജിയോബേബിയുടെ ഫേസ്ബുക്ക് ലൈവ്- നടി മാലാ പാര്‍വ്വതി പങ്കുവെച്ചത്:
സുഹൃത്തുക്കളെ..അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര സംവിധായകൻ.മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.നീതിയും, സമത്വവും, മനുഷ്യത്വവുമാണ്ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാർമ്മിക മൂല്യങ്ങൾ.മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രബോധവും വ്യക്തമാണ്.ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ്… ഫാറൂക്ക് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത്.സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.
Posted by Maala Parvathi on Wednesday, December 6, 2023
കോളെജ് യൂണിയന്‍ ജിയോബേബിക്കയച്ച കത്ത് സംവിധായകന്‍ പുറത്ത് വിട്ടിട്ടുണ്ട്. സട്ടില്‍ പൊളിറ്റിക്സ് ഓഫ് പ്രസന്‍റ് ഡേ മലയാള സിനിമ എന്ന പേരില്‍ ഫാറൂഖ് കോളെജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കാനാണ് ജിയോബേബിയെ ക്ഷണിച്ചത്. എന്നാല്‍ ഏറെ ദൂരം യാത്ര ചെയ്ത് കോഴിക്കോട് എത്തിയപ്പോഴാണ് കോളെജ് അധികൃതര്‍ പരിപാടി റദ്ദാക്കിയ കാര്യം വിളിച്ചറിയിച്ചത്.
പരിപാടി കോര്‍ഡിനേറ്റ് ചെയ്ത ടീച്ചറോട് എന്തുകൊണ്ടാണ് തന്റെ പ്രഭാഷണം റദ്ദാക്കിയതെന്ന് ചോദിച്ചതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. കോളെജ് പരിപാടിയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയതിന്റെ കാരണം തേടി കോളെജ് പ്രിന്‍സിപ്പളിന് ഇ-മെയില്‍ അയയ്‌ക്കുകയും വാട്സാപ് സന്ദേശം അയയ്‌ക്കുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഫറൂഖ് കോളെജിന്റെ ചരിത്രത്തിലാദ്യമായി ഡോ. ഐഷ സ്വപ്ന എന്ന വനിതാ പ്രിന്‍സിപ്പലാണ് ഇവിടെ ഭരിയ്‌ക്കുന്നത്. പിന്നീടാണ് കോളെജിലെ സ്റ്റുഡന്‍സ് യൂണിയന്‍ കാരണം അറിയിച്ചത്.
ഈയിടെ മമ്മൂട്ടിയെ സ്വവര്‍ഗ്ഗരതിക്കാരനായ ഒരു കഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമ വന്‍വിജയമായിരുന്നു. സിനിമയിലെ ഈ വിഷയം ഏറെ വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: