ശ്രീനഗറിലെ കൽമണ്ഡപത്തിൽ അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവ ഭഗവാന്റെ അത്യപൂർവ ഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പാണിയിച്ചു തന്റെ ഫ്ലാറ്റിൽ സ്ഥാപിച്ചത് .ലാലിൻറെ ആത്മീയ വാഞ്ഛയും വെള്ളറട നാഗപ്പൻ എന്ന ശില്പിയുടെ കഴിവും ഒരുമിച്ച ശിൽപ്പം കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലാണുള്ളത് .
കാശ്മീരിലെ മഞ്ഞുതാഴ്വരകളിലൂടെയുള്ള യാത്രക്കിടെ മോഹൻലാലിൻറെ മനസിന്റെ അകത്തളങ്ങളിൽ തറഞ്ഞതാണ് അമൃതേശ്വര ഭൈരവൻ എന്ന ശിവ രൂപം. ഒടുവിൽ തന്റെ വീടിന്റെ അകത്തളത്തിൽ ആ അപൂർവ ശിവ ഭാവം മോഹൻലാൽ പ്രതിഷ്ഠിച്ചു .
വര്‍ഷങ്ങള്‍ക്കു മുൻപ് നടത്തിയ യാത്രക്കിടെയാണ് നാല് കൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവ ഭഗവാന്റെ പ്രതിഷ്ട മോഹൻലാൽ കണ്ടത് .ആ ഭാവത്തെ കുറിച്ച് ലാൽ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു .സുഹൃത്ത് രാമാനന്ദൻ പ്രതിഷ്ഠയുടെ ഫോട്ടോ പകർത്തി മോഹൻലാലിന് അയച്ചുകൊടുത്തിരുന്നു .ഇതോടെയാണ് ഈ ശിവരൂപം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് .
കുമ്പിളിന്റെ ഒറ്റ തടിയിലാണ് ശിൽപ്പം നിർമ്മിച്ചത് .മൊത്തം എട്ട് കൈകളാണ് അമൃതേശ്വരന് .ഇരു കൈകളിലും അമൃത കുംഭങ്ങൾ .ഇടതു കയ്യിൽ അമൃത മുദ്രയും വലതു കയ്യിൽ അക്ഷമാലയുമുണ്ട് .ഇന്ദു ചൂടിയ ജട .പദ്മാസനസ്ഥിതി .ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശിൽപ്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: