കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായിക താരങ്ങൾക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലെവൽ-4/ ലെവൽ-5 ശമ്പള സ്‌കെയിലുള്ള തസ്തികകളിൽ അഞ്ച് ഒഴിവുകളാണ് ഉള്ളത്. ലെവൽ-2/ ലെവൽ-3 തസ്തികകളിൽ 16 ഒഴിവുകളാണ് ഉള്ളത്. ലെവൽ-1 ശമ്പളസ്‌കെയിലുള്ള തസ്തികകളിൽ 33 ഒഴിവുകളുമാണുള്ളത്.
കായികയിനങ്ങൾ: ആർച്ചറി (വനിത), അത്ലറ്റിക്‌സ് (പുരുഷൻ), ബോക്‌സിങ് (പുരുഷൻ), ബോഡി ബിൽഡിങ് (പുരുഷൻ), ക്രിക്കറ്റ് (പുരുഷൻ), ചെസ് (പുരുഷൻ), ഫുട്‌ബോൾ (പുരുഷൻ), ജിംനാസ്റ്റിക്‌സ് (പുരുഷൻ/വനിത), ഹോക്കി (പുരുഷൻ/വനിത), കബഡി (പുരുഷൻ/ വനിത), പവർ ലിഫ്റ്റിങ് (പുരുഷൻ/വനിത), സ്വിമ്മിങ് (പുരുഷൻ), ടേബിൾ ടെന്നീസ് (വനിത), ടെന്നീസ് (പുരുഷൻ), വോളിബോൾ (പുരുഷൻ/വനിത), വാട്ടർ പോളോ (പുരുഷൻ).
വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ്/ഐ.ടി.ഐ./പന്ത്രണ്ടാംക്ലാസ്/ ബിരുദം. പ്രായം: 18-25 വയസ്സ്.
500 രൂപയാണ് പരീക്ഷാ ഫീസ്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ് സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും മതന്യൂനപക്ഷ വിഭാഗങ്ങൾക്കും 250 രൂപയുമാണ് ഫീസ്. അപേക്ഷ അയക്കേണ്ടത് തപാൽ മുഖേനയാണ്. ഡിസംബർ 26-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: