തൃശൂർ: സ്റ്റെതസ്‌കോപ്പുകൾ പതിയെ ഓർമ്മയായേക്കാൻ സാധ്യത. എഐയും ക്വാണ്ടം സാങ്കേതിക വിദ്യയും പിന്തുണയ്‌ക്കുന്ന ലേസർ ക്യാമറകളാണ് സ്റ്റെതസ്‌കോപ്പുകൾക്ക് പകരമായി എത്തുന്നത്. ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി സ്റ്റാർട്ടപ്പും ആരംഭിച്ചിട്ടുണ്ട്.
ക്യാമറയിൽ നിന്നുള്ള രശ്മികൾ കഴുത്തിലാകും കേന്ദ്രീകരിക്കുക. ഇവിടെ പ്രധാന രക്തധമനിയുടെ മുകളിലുള്ള തൊലിയുടെ ചലനങ്ങൾ രേഖപ്പെടുത്തും. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്വാസോച്ഛാസത്തിന്റെ ഗതിയും ക്യാമറ അളക്കുന്നതായിരിക്കും. ഇവ ചേർത്ത് വിശകലനം ചെയ്താണ് നെഞ്ചിടിപ്പ് കണക്കാക്കുന്നത്.
സെക്കൻഡിൽ രണ്ടായിരം ഫ്രെയിമുകൾ വരെ ക്യാമറയെടുക്കും. വാണിജ്യ സമുച്ചയങ്ങളിലും വീടുകളിലും സ്ഥാപിക്കാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മേന്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: