ന്യൂദല്‍ഹി: ഗുജറാത്തിലെ നിക്ഷേപസൗഹൃദ ഉച്ചകോടിയായ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ ക്ഷണിച്ച സാഹചര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ടീം തന്നെ ഇതില്‍ പങ്കെടുക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അബ്ദുള്‍ നാസര്‍ അല്‍ഷാലി.
വൈബ്രന്റ് ഗുജറാത്തിന്റെ ഭാഗമാണ് യുഎഇ എന്നും അല്‍ഷാലി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളവര്‍ തന്നെ വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കും. താനും ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഒപി 28 ഉച്ചകോടി (കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഉച്ചകോടി)ക്ക് ഈയിടെ യുഎഇ സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. 2024 ജനവരി 10 മുതല്‍ 12 വരെയാണ് അടുത്ത വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: