Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഔഷധസസ്യങ്ങളുടെ ഖനി ഇന്ത്യ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

Janmabhumi Online by Janmabhumi Online
Dec 5, 2023, 05:39 pm IST
in Health
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

 

തിരുവനന്തപുരം: കോടിക്കണക്കിന് ഡോളറിന്റെ ആഗോള വ്യവസായമായി മാറാന്‍ സാധ്യതയുള്ള ഔഷധസസ്യ മേഖല ഇന്ത്യ ഇതുവരെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍. വിദേശ സംരംഭകര്‍ ഇവിടെയെത്തി സംരംഭങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്ത്യയിലെ ഔഷധസസ്യ നിര്‍മ്മാണ രംഗത്തുള്ളവര്‍ ഇനിയും അത്തരം സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ സിമ്പോസിയത്തില്‍ അഭിപ്രായമുയര്‍ന്നു.

ആയുര്‍വേദത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യത തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യണമെന്ന് ‘ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന’ എന്ന വിഷയത്തില്‍ സംസാരിച്ച സ്പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് പറഞ്ഞു. ആയുര്‍വേദ മൂല്യവര്‍ധന രംഗത്ത് ഇന്ത്യക്ക് വലിയ ആഗോള വിപണി സാധ്യതയാണുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗര്‍ട്ടും മധുരപലഹാരങ്ങളും അടക്കമുള്ളവയില്‍ തുളസി, അശ്വഗന്ധ തുടങ്ങിയ സസ്യങ്ങള്‍ ഉപയോഗിച്ച് നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയ്‌ക്കാകും.

23 കാരനായ ഫ്രഞ്ച് സംരംഭകന്‍ അടുത്തിടെ ഇന്ത്യയില്‍ വന്ന് നെല്ലിക്കയില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിജയിക്കുകയും ചെയ്ത ഉദാഹരണം തോമസ് ജേക്കബ് ഉദ്ധരിച്ചു. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്‍റുകളില്‍ ഈ വൈനിന് വലിയ വിപണിയുണ്ടെന്ന് ഈ സംരംഭകന്‍ മനസ്സിലാക്കി. സാധാരണ ഈ റെസ്റ്റോറന്‍റുകളില്‍ ഫ്രഞ്ച്, ഇറ്റാലിയന്‍ വൈനുകള്‍ മാത്രമേ ഉണ്ടാകൂ.

കേരളത്തിലെ മീന്‍കറിയില്‍ കുടംപുളി ഉപയോഗിക്കുന്നത് മറ്റൊരു ഉദാഹരണമാണെന്ന് തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി. കുടംപുളിയില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോക്സിസിട്രിക് ആസിഡ് അമിതവണ്ണത്തെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകമായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1990 കളില്‍ കുടംപുളി സത്ത് ഉണ്ടാക്കാന്‍ തുടങ്ങിയ മലയാളി സംരംഭകനാണ് ഈ അറിവ് നേടിയത്. ആലുവ ആസ്ഥാനമായുള്ള ഈ കമ്പനി ഇപ്പോള്‍ കോടികളുടെ വരുമാനമുള്ള ആഗോള സംരംഭമായി വളര്‍ന്നു. കൃത്രിമമായി നിര്‍മ്മിച്ച ഹൈഡ്രോക്സിസിട്രിക് ആസിഡിനേക്കാള്‍ ആരോഗ്യകരമായ ബദല്‍ ആയിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ ഇത്തരം വിജയസംരംഭങ്ങള്‍ അധികം ഉണ്ടാകുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.

ഇന്ത്യയിലെ ഔഷധസസ്യ കര്‍ഷകരും ഉത്പാദകരും ആയുര്‍വേദ ഔഷധ വ്യവസായത്തെ മാത്രമാണ് നോക്കുന്നതെന്ന് തോമസ് ജേക്കബ്ബ് പറഞ്ഞു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന വിപണികളായ ഭക്ഷണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് തുടങ്ങിയ വിപണിയിലെ പുതിയ പ്രവണതകള്‍ അവര്‍ പ്രയോജനപ്പെടുത്തുന്നില്ല. 2050 ഓടെ ആഗോള ഹെര്‍ബല്‍ വ്യവസായം 5 ട്രില്യണ്‍ യുഎസ് ഡോളര്‍ ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സംരംഭകര്‍ പതിയെ ഔഷധസസ്യ മൂല്യവര്‍ധന രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരഭകനായ രഞ്ജിത് കുമാര്‍ പറഞ്ഞു. തന്റെ കമ്പനി ഇപ്പോള്‍ മുരിങ്ങയില്‍ നിന്ന് നിര്‍മ്മിച്ച 30 ലധികം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തുമായി വിപണനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔഷധ, സൗന്ദര്യവര്‍ധക മേഖലകളില്‍ ആവശ്യമായ സസ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് വഴിയൊരുക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.

Tags: Global Ayurveda Festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

Health

ആന്‍റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

India

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

Kerala

ആയുര്‍വേദത്തിന്റെ വിജ്ഞാനം ഉപയോഗപ്പെടുത്താന്‍  അര്‍ബുദരോഗവിദഗ്ധര്‍ ശ്രമിക്കണം- ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies