ചെന്നൈ: എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.
നവമ്പര്‍ 27നാണ് തമിഴ് പോരാളികളുടെ രക്തസാക്ഷിത്വ ദിനത്തില്‍ ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയില്‍ തമിഴ് രാജ്യം സൃഷ്ടിക്കുന്നതിനിടയില്‍ പൊരുതി മരിച്ച എല്‍ടിടിഇ യുവാക്കളുടെ രക്താസാക്ഷിത്വ ദിനമായ മാവീരര്‍ നാള് കൂടിയായിരുന്നു ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവമ്പര്‍ 27.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദ്വാരക ലോകത്തിന് മുന്പില് പ്രത്യക്ഷപ്പെട്ടത്. നല്ലൊരു ദിവസം തന്നെ ലോകത്തിന് മുന്പില് പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ദ്വാരക പറഞ്ഞു. “നിരവധി പ്രയാസങ്ങളും ചതികളും മറികടന്നാണ് ഇവിടെ എത്തിയത്. ഒരു നാളില്‍ തമിഴ് ഈളത്തില്‍ ചെല്ലാനും അവിടുത്തെ ജനങ്ങളെ സേവിക്കാനും അവസരം ഉണ്ടാകുമെന്ന് കരുതുന്നു.”- ദ്വാരക പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നാനാത്വത്തില്‍ ഏകത്വം എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും ദ്വാരക ഈ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “പ്രത്യേക തമിഴ് രാജ്യത്തിന് മാത്രമേ സ്വയംഭരണാധികാരവും വികസനവും ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. തമിഴരുടെ പോരാട്ടം സിംഹളര്‍ക്കെതിരായല്ല, പിന്നെയോ അഴിമതി രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും എതിരാണ്.”- ദ്വാരക പറഞ്ഞു.
ദ്വാരക മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം
പ്രഭാകരന്റെ മകള്‍ ദ്വാരക പ്രധാനമന്ത്രി മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ട്രിച്ചി വേലുസാമി രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. തീര്‍ച്ചയായും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മോദിയെ ദ്വാരക കാണുമെന്നായിരുന്നു ട്രിച്ചി വേലുസാമി രാധാകൃഷ്ണന്റെ പ്രസ്താവിച്ചത്.
14 വര്‍ഷത്തിന് ശേഷം ദ്വാരക എത്തി
2009ല്‍ ശ്രീലങ്കയിലെ മുല്ലൈത്തീവില്‍ വെച്ചാണ് യുദ്ധത്തിനിടയില്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിച്ചത്. മകനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ദ്വാരക രക്ഷപ്പെട്ടു. പക്ഷെ കഴിഞ്ഞ 14 വര്‍ഷമായി ദ്വാരകയുടെ വിവരം ഇല്ലായിരുന്നു. ഇപ്പോഴാണ് വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ദ്വാരകയല്ലെന്നും അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച രൂപമാണ് ജനങ്ങളോട് സംസാരിച്ചതെന്നുമാണ് ശ്രീലങ്കന്‍ സൈന്യത്തിന്റെ വിശദീകരണം.
ദ്വാരക ഏതോ യൂറോപ്യന്‍ രാജ്യത്തില്‍ പഠിക്കുകയാണെന്ന് ചില വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയിലെ ഒരു സംഘടനയാണ് ദ്വാരക ടിവിയില്‍ ‘മാവീരര്‍ നാളി’ല്‍ പ്രത്യക്ഷപ്പെടുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: