മുംബൈ: പരസ്യക്കരാറില്‍ വീഴ്ച വരുത്തിയതിന് 158 കോടിയുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തു.
പരസ്യക്കരാറിന്റെ ഭാഗമായി നല്‍കേണ്ട 158 കോടി രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പരാതിപ്പെട്ട് സെപ്തംബര്‍ എട്ടിനാണ് ബിസിസിഐ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസ് നല്‍കിയത്. കേസില്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കും. കേസിനാസ്പദമായ സംഭവം സെപ്തംബര്‍ 2019നാണ് നടന്നത്. ഒപ്പോ എന്ന മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓരോ കളിയ്ക്കും 4.61 കോടി രൂപ വീതം നല്‍കണമായിരുന്നു. ഐിസിസി മാച്ചുകളില്‍ 1.51 കോടി വേറെയും നല്‍കണം. ഈ തുക ആകെ 158 കോടിയോളം വരും. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക എടുത്തകൊള്ളാനായിരുന്നു ബൈജൂസ് അറിയിച്ചത്. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ബൈജൂസ് പിന്മാറിയതോടെ ബിസിസിഐ ഡ്രീം 11 എന്ന കമ്പനിയ്ക്ക് ടീം ജേഴ്സി നല്കാന് തീരുമാനിച്ചു. 150 മത്സരങ്ങള്‍ക്ക് വെറും 358 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കുന്നത്.
മറുപടി നല്കാന് എന്‍ സിഎല്‍ടി ബൈജൂസിന് രണ്ടാഴ് സമയം നല്കി. ബൈജൂസ് ഗ്രൂപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബിസിസിഐയുമായി കരാര്‍ ഉണ്ടാക്കിയത്. ബൈജൂസിന് ബിസിസിഐയുമായി മാത്രമല്ല, ഐസിസി, ഫിഫ എന്നീ സംഘടനകളുമായും പരസ്യപങ്കാളിത്തം ഉണ്ടായിരുന്നു. ഈ കരാറുകള്‍ പുതുക്കാന്‍ പുതിയ സാഹചര്യത്തില്‍ ബൈജൂസ് ഗ്രൂപ്പ് താല്പര്യം കാണിച്ചിരുന്നില്ല. അതിനിടയിലാണ് കരാറില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ബിസിസിഐ കേസ് നല്‍കിയത്.
വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്ന കുറ്റത്തിന് ഇഡിയും ബൈജൂസ് ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: