കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അശ്വതി കുറ്റം സമ്മതിച്ചു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയെന്നും അമ്മ മൊഴി നൽകി. കുഞ്ഞിനെ കൊല്ലുമെന്ന് രണ്ടുദിവസം മുൻപ് ഷാനിഫ് പറഞ്ഞുവെന്നും അശ്വതി പറഞ്ഞു.
കാൽമുട്ട്കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി അമ്മയുടെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് പൊലീസിന് മൊഴി നൽകിയിരുന്നു. മരണം ഉറപ്പിക്കാൻ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീർ ശാസ്ത്രീയ പരിശോധന നടത്തും. തന്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. കറുകപ്പള്ളിയിലെ ലോഡ്ജിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷാനിഫും ചേര്‍ത്തല സ്വദേശിനിയായ അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്.
കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: