ടെല്‍ അവീവ് : ലൈംഗികാതിക്രമത്തെ യുദ്ധത്തിന് ആയുധമാക്കാന്‍ ഹമാസിന് ആസൂത്രിത പദ്ധതിയുണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ വനിതാ അവകാശ പ്രചാരകയും അഭിഭാഷകയുമായ പ്രൊഫ റൂത്ത് ഹാല്‍പെറിന്‍-കദ്ദാരി.
പല സ്ഥലങ്ങളിലുമുളള സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടതില്‍ നിന്ന് അവര്‍ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാണെന്ന് പ്രൊഫ റൂത്ത് ഹാല്‍പെറിന്‍-കദ്ദാരി പറഞ്ഞു.
ഹമാസ് ലൈംഗിക അതിക്രമങ്ങള്‍ നടത്തിയെന്ന് അംഗീകരിക്കാന്‍ ചില യുഎന്‍ ഏജന്‍സികള്‍ കാലതാമസമെടുക്കുന്നതില്‍ പ്രൊഫ റൂത്ത് ഹാല്‍പെറിന്‍-കദ്ദാരി രോഷം പ്രകടിപ്പിച്ചു. .ഹമാസ് ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പരിശോധിച്ചുവരികയാണ്.
സാക്ഷികളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ഇതുവരെ 1500-ലധികം സാക്ഷിമൊഴികള്‍ ശേഖരിച്ചതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: