ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): വികസിത ഭാരതത്തിലേക്കുള്ള കുതിപ്പിന് എല്ലാവരിലും ആദ്യം രാഷ്ട്രം എന്ന ഭാവമുണരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന ശക്തികളെ കരുതിയിരിക്കണം. വിഘടനവാദത്തിന്റെ നീക്കങ്ങള്‍ക്ക് വഴിപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണാ പ്രതാപ് ശിക്ഷാ പരിഷത്തിന്റെ 91-ാമത് സ്ഥാപക വാരാഘോഷം ഗോരഖ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച പഞ്ചപ്രണ് വ്യക്തിജീവിതത്തിലും സമാജജീവിതത്തിലും ആവാഹിക്കണം. അടിമത്ത മനോഭാവത്തെ എല്ലാ മേഖലയില്‍ നിന്നും തുടച്ചുനീക്കണം. മഹാറാണ പ്രതാപിന്റെ രാഷ്ട്രഭക്തിയെ സാമൂഹികമായി ആവിഷ്കരിക്കണം, യോഗി ആദിത്യനാഥ് പറഞ്ഞു.
പഞ്ചപ്രണ് എന്നത് പ്രതിജ്ഞയാണ്. വികസിത ഭാരതത്തിലേക്കുള്ള ദൃഢനിശ്ചയമാണ്. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. രാഷ്ട്രചൈതന്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പരിശ്രമിച്ചാല്‍ വിജയം കൈവരിക്കാനാകും. വെല്ലുവിളികളെ മഹാറാണാ പ്രതാപ് നേരിട്ട വഴി എങ്ങനെയാണെന്നത് നമുക്ക് പാഠമാണ്.
വികസിതവും സ്വാശ്രയവുമായ ഭാരതത്തിലേക്കുള്ള യാത്രയാണ് രാജ്യം അമൃതകാലത്തില്‍ നടത്തുന്നത്. ധീരതയുടെയും ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ആള്‍രൂപമാണ് മഹാറാണാ പ്രതാപെന്ന് യോഗി പറഞ്ഞു.
രാജ്യത്തെ 142 കോടി ജനങ്ങളും പഞ്ചപ്രണ് പ്രകാരം രാഷ്ട്രം ആദ്യം എന്ന ആശയത്തില്‍ പ്രവര്‍ത്തിച്ചാല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും നമ്മളെ ആര്‍ക്കും തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: