ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള വളരെ പ്രധാനപ്പെട്ട വേദിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച മോദി, സഭയില്‍ എന്ത് ബില്ലുകള്‍ അവതരിപ്പിച്ചാലും ആഴത്തിലുള്ള ചര്‍ച്ചയ്‌ക്ക് പരമാവധി തയാറെടുപ്പോടെ വരണമെന്ന് എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിച്ചു.
സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും ശാക്തീകരണം അവസാന അര്‍ഹതപ്പെട്ട ആളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ താക്കോലാണെന്ന് പ്രധാനമന്തി പറഞ്ഞു.
സഭയില്‍ പ്രതിപക്ഷത്തിന്റെ സഹകരണം മോദി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിച്ഛായ വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് പ്രതിപക്ഷം പ്രധാനമാണെന്നും അതിന് കഴിവുളള പ്രതിപക്ഷം ഉണ്ടാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: