രാജ്യത്തെ പൗരന്മാരിൽ നിരവധി ആളുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സ്ഥിരനിക്ഷേപമെന്ന നിലയിലാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഇന്നുണ്ട്. എന്നാൽ മിക്കയിടങ്ങളിലും സ്ഥിര നിക്ഷേപത്തിനുള്ള കാലയളവ് വ്യത്യസ്തമായിരിക്കും. പലിശ നിരക്കുകളും ഇത്തരത്തിൽ സമയത്തിന് അനുസൃതമായി വ്യത്യാസപ്പെട്ടിട്ടുണ്ട്.
എല്ലാ നിക്ഷേപകരുടെയും ലക്ഷ്യമെന്നത് മികച്ച രീതിയിലുള്ള വരുമാനം ഉറപ്പുവരുത്തുക എന്നതാണ്. ഇത്തരത്തിൽ ഉയർന്ന പലിശ ലഭ്യമാകുന്നതിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ബാങ്കുകളിൽ ഒന്നാണ് എസ്ബിഐ. ഇതിൽ എത്ര വർഷത്തേക്ക് ഉയർന്ന റിട്ടേൺ ലഭ്യമാകുമെന്ന് നോക്കാം. എസ്ബിഐയിലെ എഫ്ഡിയിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയാൽ പ്രതിവർഷം എത്ര രൂപ വർദ്ധിക്കുമെന്നും നിക്ഷേപ തുക എത്രത്തോളം വർദ്ധിക്കുമെന്നും നോക്കാം….
എസ്ബിഐയിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതാ….
7 ദിവസം മുതൽ 45 ദിവസം വരെ – 3.00%
180 ദിവസം മുതൽ 210 ദിവസം വരെ – 5.25%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ – 5.75%
ഒരു വർഷം മുതൽ രണ്ട് വർഷം വരെ – 6.80%
രണ്ട് വർഷം മുതൽ 3 വർഷം വരെ – 7.00%
3 വർഷം മുതൽ 5 വർഷം വരെ – 6.50%
5 വർഷം മുതൽ 10 വർഷം വരെ – 6.50%
400 ദിവസത്തെ അമൃത് കലശ് നിക്ഷേപ പദ്ധതി – 7.10%
മുതിർന്ന പൗരന്മാർക്ക് അധിക പലിശ
മുതിർന്ന പൗരന്മാർക്ക് ഈ എല്ലാ നിക്ഷേപങ്ങൾക്കും 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കും. അതേസമയം, 5 വർഷത്തിൽ കൂടുതലും 10 വർഷം വരെയുമുള്ള സ്‌കീമുകൾക്ക് 1 ശതമാനം കൂടുതൽ പലിശ ലഭിക്കും.
അഞ്ച് ലക്ഷം രൂപ വിവിധ കാലയളവിൽ നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കും എന്ന അറിയാം –
ഒരു വർഷം വരെ നിക്ഷേപിക്കുമ്പോൾ പലിശ 5.75%, കാലാവധി കഴിഞ്ഞാൽ 5,29,376 രൂപ ലഭിക്കും
2 വർഷം വരെ നിക്ഷേപിക്കുമ്പോൾ പലിശ 6.80% കാലാവധി കഴിഞ്ഞാൽ 5,72,187 രൂപ ലഭിക്കും
3 വർഷം വരെയുള്ള എഫ്ഡിയുടെ 7.00% പലിശ. കാലാവധി കഴിഞ്ഞാൽ 6,15,720 രൂപ ലഭിക്കും
5 വർഷം വരെയുള്ള എഫ്ഡിയിൽ കാലാവധി കഴിഞ്ഞാൽ 6,90,210 രൂപ ലഭിക്കും
10 വർഷം വരെയുള്ള എഫ്ഡിയിൽ 6.50% പലിശയോടൊപ്പം കാലാവധി കഴിഞ്ഞാൽ 9,52,779 രൂപ ലഭിക്കും
മുതിർന്ന പൗരന് എത്ര ലഭിക്കും?
1 വർഷം വരെയുള്ള നിക്ഷേപത്തിന് 6.25% പലിശ സഹിതം 5,31,990 രൂപ.
2 വർഷം വരെയുള്ള നിക്ഷേപത്തിന് 7.30% പലിശ സഹിതം 5,77,837 രൂപ
3 വർഷം വരെയുള്ള നിക്ഷേപത്തിന് 7.50% പലിശ സഹിതം 6,24,858 രൂപ
5 വർഷം വരെയുള്ള നിക്ഷേപത്തിന് 7.00% പലിശ സഹിതം 7,07,389 രൂപ
10 വർഷം വരെയുള്ള നിക്ഷേപത്തിന് 7.50% പലിശ സഹിതം 10,51,175 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: