ബ്ലൂടൂത്തിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി യുറേകോമിലെ ഗവേഷകർ. സുരക്ഷാ പിഴവുകളിലൂടെ ഹാക്കർമാർക്ക് വളരെ വേഗത്തിൽ തന്നെ ഉപകരണങ്ങളിലേക്ക് കടന്നു കയറാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സുരക്ഷാ പിഴവുകൾ 2014-ന് ശേഷം ഇറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ബാധിക്കുമെന്നും സുരക്ഷാ ഗവേഷകർ അറിയിച്ചു.
ബ്ലൂഫ്‌സ് എന്ന പേരിൽ ആറ് സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിട്ടുള്ളത്. ബ്ലൂടൂത്ത് മുഖേന വിവരങ്ങൾ അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇത്തരത്തിൽ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും. ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ സുരക്ഷാ പിഴവിലൂടെയാകും ഇത് സാധ്യമാകുക.
ഒരു പ്രത്യേക മേഖലയ്‌ക്ക് പുറമെ ബ്ലൂടൂത്തിന്റെ ആർക്കിടെക്ചർ ലെവലിൽ തന്നെ ഇത് ബാധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ഉപയോക്താക്കൾക്ക് ഇക്കാര്യം കണ്ടെത്താനോ പരിഹരിക്കാനോ സാധിച്ചുവെന്ന് വരില്ല. ഇക്കാരണത്താൽ തന്നെ ഉപയോഗം വളരെ കരുതലോടെ വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: