റിലീസിന് മുൻപേ ചർച്ചകളിൽ ഇടംപിടിച്ച ചിത്രമാണ് ആനിമൽ. മൂന്ന് മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണിത്. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്റെ മകൻ അർജുൻ സിങ് ആയാണ് ചിത്രത്തിൽ രൺബീർ കപൂർ പ്രത്യക്ഷപ്പെടുന്നത്.
രൺബീർ കപൂറിന്റെ പ്രകടനത്തെ കുറിച്ച് ഒരു വിഭാഗം ആളുകൾ അഭിപ്രായം പറയുമ്പോൾ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ സ്ത്രീവിരുദ്ധതയാണ്.
ഇപ്പോഴിതാ ആനിമലിനെ കുറിച്ചുള്ള തൃഷയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോസ്റ്റ് വിവാദമായതോടെ താരം അത് പിൻവലിക്കുകയും ചെയ്തു. വയലൻസ് ആണ് ആനിമൽ എന്ന ചിത്രത്തിന്റെ മുഖ്യ ഘടകം. കൾട്ട് എന്നാണ് ചിത്രത്തെ അഭിനന്ദിച്ച് തൃഷ കുറിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകളും തുടങ്ങി. വിമർശനങ്ങൾ രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന മൻസൂർ അലി ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവും ചേർത്തായിരുന്നു നടിക്കെതിരെ ഉയർന്ന പ്രധാന വിമർശനം. ചിത്രത്തിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാൾ ചോദിച്ചത്.
Trisha to woke feminists: https://t.co/mzSJ5ClFTJ https://t.co/biDIwP7CXn
— Abiram.A (@abiram_025) December 3, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: