ഗാന്ധിനഗര്‍: ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ചു ലക്ഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം റോഡ് എന്‍ജിനീയറിങ് തകരാറാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
സിവില്‍ എഞ്ചിനീയര്‍മാരെ ആധുനിക ഇന്ത്യയുടെ വിശ്വകര്‍മ്മാക്കള്‍ ആണ്. ബ്ലാക്ക് സ്‌പോട്ടുകള്‍ ഇല്ലാതാക്കാന്‍ സ്വമേധയാ പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു. ഗുജറാത്തില്‍ എന്‍ജിനീയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ ജീവന്‍ രക്ഷിക്കാനാകും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മാണച്ചെലവ് കുറയ്‌ക്കണമെന്നും ബദല്‍ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യകളും വര്‍ധിപ്പിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. 17 ദിവസത്തെ മാരത്തോണ്‍ പരിശ്രമത്തിനൊടുവില്‍ 41 തൊഴിലാളികള്‍ കുടുങ്ങിപ്പോയ ഉത്തരകാശി ടണല്‍ തകര്‍ച്ചയെക്കുറിച്ച് സംസാരിച്ച ഗഡ്കരി, കുടുങ്ങിയവരെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി തുരങ്കത്തിനുള്ളില്‍ കയറിയവരെ മറക്കാനാവില്ലെന്ന് പറഞ്ഞു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 5 ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും സംഭവിക്കുന്നു, 3 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിക്ക് 3 ശതമാനം നഷ്ടാമാണ് ഉണ്ടാക്കുന്നത്. എല്ലാവരും ഡ്രൈവര്‍മാരെയാണ് അപകടത്തിന് കൂടുതലും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയട്ടെ, റോഡ് എഞ്ചിനീയറിംഗിന് പിഴവുണ്ടെന്ന് ഞാന്‍ ഇടയ്‌ക്കിടെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍, അപകടങ്ങള്‍ തടയുന്നതിന് അവ കൃത്യമായി എഞ്ചിനീയറിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഞാനും ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്, നാല് എല്ലുകള്‍ ഒടിയുകയും ചെയ്തു. പലരും മരിക്കുന്നു. അപകട മരണങ്ങളില്‍ 60 ശതമാനവും 18 മുതല്‍ 34 വയസ്സുവരെയുള്ളവരാണ്, അവരില്‍ പലരും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമാണ്. അത് രാജ്യത്തിന് നല്ലതാണോ? എഞ്ചിനീയര്‍മാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബ്ലാക്ക് സ്‌പോട്ടുകള്‍ നീക്കം ചെയ്യാന്‍ സ്വമേധയാ പ്രവര്‍ത്തിക്കാനാകുമോ? തെറ്റായ എഞ്ചിനീയറിംഗ് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളില്‍ (ഡിപിആര്‍) പൂര്‍ണത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 78,000 മരങ്ങള്‍ പറിച്ചുനട്ടതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: