ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടില്‍ പെയ്ത കനത്ത മഴയില്‍ ചെന്നൈയിൽ രണ്ട് മരണം. ഇസിആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണാണ് രണ്ടു പേർ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ ഷെക് അഫ്രാജ, എംഡി ടോഫിക് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ കാനത്തൂര്‍ ഏരിയ ഈസ്റ്റ് കോസ്റ്റല്‍ റോഡിലായിരുന്നു സംഭവം. ഇവരുടെ മൃതദേഹങ്ങള്‍ ചെന്നൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയടക്കം ആറ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പു റം ജില്ലകൾക്കാണ് അവധി. സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്കം ഫ്രം ഹോം രീതി നടപ്പാക്കാനും നിർദേശം നൽകി.
അതേസമയം ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം ജില്ലകളിലായി പലയിടത്തും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. റാണിപ്പേട്ട, തിരുവണ്ണാമലൈ, വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ, തഞ്ചാവൂര്‍, അരിയല്ലൂര്‍, പേരാമ്പ്ര, കല്ലക്കുറിച്ചി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ധര്‍മപുരി, കൃഷ്ണഗിരി, തിരുപ്പട്ടൂര്‍, സേലം, നാമാവ്പള്ളി, കൃഷ്ണഗിരി, എന്നിവിടങ്ങളിലും ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.
മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെടുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. പാളങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും 20 വിമാനസർവീസുകൾ റദ്ദാക്കി. എട്ടെണ്ണം ബംഗളുരുവിലേക്ക് വഴി തിരിച്ചുവിട്ടു. നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: