Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാദേവ് അഴിമതിയില്‍ ഭൂപേഷ് ബാഗേല്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 01:08 am IST
in India

ന്യൂദല്‍ഹി: സംസ്ഥാനത്ത് പരന്നുകിടക്കുന്ന ദണ്ഡകാരണ്യ വനം പോലെ നിശബ്ദമായിരുന്നു ഛത്തീസ്ഗഡിലെ വോട്ടര്‍മാരുടെ മനസ്സും. അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടുപോയി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട അഞ്ഞൂറ് കോടി രൂപയുടെ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ അഴിമതികൂടിയായപ്പോള്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഛത്തീസ്ഗഡില്‍ ബിജെപിയുടെ ഉജ്വല വിജയം.

90 അംഗ നിയമസഭയില്‍ 54 സീറ്റുകളോടെ ആധികാരിക വിജയം നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 36 സീറ്റിലൊതുങ്ങി. പത്താന്‍ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വിജയിച്ചെങ്കിലും പത്തോളം മന്ത്രിമാര്‍ പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി ടി.എസ് സിങ് ദേവും പരാജയപ്പെട്ടു. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരം മനസ്സിലാക്കാന്‍ ഹൈക്കമാന്റിനോ ബാഗേലിനോ കഴിഞ്ഞില്ല. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉയര്‍ന്ന മഹാദേവ വാതുവെയ്‌പ്പ് ആപ്പ് വിവാദം ബാഗേല്‍ സര്‍ക്കാരിന്റെ മേലുള്ള അവസാന ആണിയായി മാറിയെന്നും ഫലം വ്യക്തമാക്കുന്നു.

അമിത ആത്മ വിശ്വാസത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനവിധി തേടിയത്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പിഎസ്‌സി അഴിമതിയും മദ്യനയ അഴിമതിയും ഖനന അഴിമതിയും ജനങ്ങളില്‍ യാതൊരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കരുതി. എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. എല്ലാ ഫലങ്ങളും ബാഗേല്‍ സര്‍ക്കാരിന്റെ തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ബിജെപി നിശബ്ദമായി മുന്നേറുകയായിരുന്നു. ഗിരിവര്‍ഗ മേഖലകളിലെയും പട്ടികജാതി മണ്ഡലങ്ങളിലെയും നഗര മേഖലകളിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് സാധിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും എടുത്തുകാട്ടാതെ ബിജെപി നടത്തിയ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളും മോദിയുടെ നേതൃപാടവവും നിറഞ്ഞുനിന്നു.

46.29 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ഛത്തീസ്ഗഡില്‍ ലഭിച്ചത്. കോണ്‍ഗ്രസ് 42.19 ശതമാനത്തിലേക്കൊതുങ്ങി. ബിഎസ്പിക്ക് രണ്ടു ശതമാനം വോട്ടുണ്ട്. നോട്ടയ്‌ക്ക് 1.26 ശതമാനം വോട്ട് ലഭിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 0.04 ശതമാനമാണ് സംസ്ഥാനത്തെ വോട്ട് വിഹിതം. റായ്‌പൂര്‍ നഗരത്തിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം അമ്പതിനായിരം വോട്ടുകള്‍ക്ക് മുകളിലാണ്. നഗരമണ്ഡലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. ഗിരിവര്‍ഗ മേഖലകളിലും ബിജെപി മുന്നേറി.

Tags: Bhupesh BagelMahadev scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാതുവെപ്പ് ആപ്പ് കേസിൽ ആപ്പിലായി കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ : ആറായിരം കോടിയുടെ അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി സിബിഐ പ്രതിപ്പട്ടികയിൽ

India

സകുടുംബം അഴിമതിക്ക് പേരുകേട്ടത് കോൺഗ്രസുകാർ തന്നെ : കഴിഞ്ഞയാഴ്ച മകൻ ചൈതന്യ ബാഗേലിന്റെ വീട്ടിൽ ഇഡി , ഇന്ന് അഛൻ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്

India

കോൺഗ്രസുകാരുടെ മദ്യസ്നേഹം അഴിമതി കുംഭകോണമായി : ഛത്തീസ്ഗഡ് മുൻ മുഖ്യൻ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയും അഴിമതി വീരൻ : 15 ഇടങ്ങളിൽ ഇഡി റെയ്ഡ്

India

ഭൂപേഷ് ബാഗേലിനെതിരെ അഴിമതി പരാതി ഉയര്‍ന്ന മഹാദേവ് ആപ്പ് നിരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.