രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകൾ. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ വ്യോമസേനയിലെ ആദ്യ ബാച്ചിലെ വനിതാ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന പരേഡിൽ 153 വനിതാ അഗ്നിവീർ വായു കേഡറ്റുകൾ തങ്ങളുടെ പുരുഷ കേഡറ്റുകൾക്കൊപ്പം മാർച്ച് നടത്തി.
എയർ മാർഷൽ ആർ. രധീഷിന്റെ സാന്നിധ്യത്തിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2280 അഗ്നിവീർ വായു കേഡറ്റുകൾ 22 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. അഗ്നിവീർവായുവിന്റെ രണ്ടാമത്തെ ബാച്ചാണ് ഇത്.
പരിശീലനം പൂർത്തിയാക്കിയ അഗ്നീവിരന്മാരെ നാല് വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാരെ സ്ഥിരം സൈനികരായി സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: